Operation Soundarya | Starvision News Malayalam

ഓൺലൈൻ ക്രീമുകൾക്കെതിരെ പരാതി ലഭിച്ചാൽ നടപടി: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കുമെന്ന് അവകാശപ്പെട്ട് വിൽക്കുന്ന ക്രീമുകൾക്കെതിരെ പരാതി ലഭിച്ചാൽ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ഓൺലൈനിലൂടെ വിൽക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ നിർമാണസ്ഥലവും അംഗീകാരവും പരിശോധിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് നിർദേശിച്ചു.

അംഗീകൃത ഉൽപ്പന്നങ്ങൾ ലഭ്യമായിരിക്കെ, ഉറവിടവും ഗുണനിലവാരവും വ്യക്തമല്ലാത്ത ക്രീമുകൾ മുഖത്ത് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഓൺലൈൻ വിൽപ്പനയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സൗന്ദര്യവർധക വസ്തുക്കൾക്കെതിരായ പരാതികൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ ഡ്രഗ് കൺട്രോളർ വിഭാഗത്തിന്റെ ഓപ്പറേഷൻ സൗന്ദര്യ പരിശോധനകൾ ശക്തമാക്കാനാണ് സർക്കാർ നീക്കം. നേരത്തേ നടത്തിയ പരിശോധനയിൽ ഏകദേശം 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

അതിനിടെ, ഓൺലൈനിൽനിന്ന് വാങ്ങിയ മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിനിയായ 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് ക്രീം ഓർഡർ ചെയ്തതെന്നും ഒരു വർഷത്തിനിടെ മൂന്ന് കുപ്പി ഉപയോഗിച്ചെന്നും പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിലും രക്തത്തിലും ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയെന്നും, മെമ്പ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം സ്ഥിരീകരിച്ചെന്നും പെൺകുട്ടി അറിയിച്ചു. അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ക്രീം നിർമാതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ക്രീമുകളുടെ വിൽപ്പന തടയുന്നതിനും പരിശോധന നടത്തുന്നതിനും എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

The post ഓൺലൈൻ ക്രീമുകൾക്കെതിരെ പരാതി ലഭിച്ചാൽ നടപടി: മന്ത്രി കെ. മുരളീധരൻ appeared first on Starvision News Malayalam.