OMAN | Starvision News Malayalam
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി.
ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം.
അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
The post സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ appeared first on Starvision News Malayalam.
ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു
മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർമാരിൽ ഒരാളായ ഡോ. സി. തോമസ് അന്തരിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രതിഭയായിരുന്ന ഡോ. സി. തോമസ് മസ്കറ്റിലുള്ള വീട്ടിലാണ് നിര്യാതനായത്. കഴിഞ്ഞ ആറു മാസം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .84 വയസ്സായിരുന്നു.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഖൗല ആശുപത്രിയിൽ ദീർഘകാലം സീനിയർ കൺസൾട്ടന്റും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1981-ൽ ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളും ഒരു അസിസ്റ്റന്റ് ഡോക്ടറും ഉൾപ്പെട്ട ചെറിയ യൂണിറ്റായി ആരംഭിച്ച പ്ലാസ്റ്റിക് സർജറി വിഭാഗം, ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റായി വളർന്നത് ഡോ. സി. തോമസിന്റെ നേതൃത്വത്തിലൂടെയാണ്. നിലവിൽ ഏകദേശം 80 കിടക്കകളും 23 വിദഗ്ധ ഡോക്ടർമാരുമുള്ള ഈ വിഭാഗം, ഒമാനിലെ ആരോഗ്യ രംഗത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്.
ഈ വിഭാഗം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ളതും, ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന് കീഴിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും പിജി ഡോക്ടർമാർക്കും പരിശീലനം നൽകുന്നതുമായ ഒരു പ്രധാന അധ്യാപന കേന്ദ്രവുമാണ്. 1998-ൽ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം, യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ ഈ വിഭാഗത്തെ ഉന്നത ശസ്ത്രക്രിയാ പരിശീലന കേന്ദ്രമായി അംഗീകരിച്ചത് മേഖലയിലെ അപൂർവ നേട്ടമായി കണക്കാക്കപ്പെടുന്നു.
പുനർനിർമാണ ശസ്ത്രക്രിയകൾ, സൗന്ദര്യ വർധനവിനുള്ള കോസ്മെറ്റിക് സർജറികൾ എന്നിവ ഉൾപ്പെടെ പ്ലാസ്റ്റിക് സർജറിയുടെ വിവിധ മേഖലകളിൽ ഡോ. സി. തോമസിന് ദീർഘകാല അന്താരാഷ്ട്ര പരിചയവും ഉയർന്ന വൈദഗ്ധ്യവും ഉണ്ടായിരുന്നു. രോഗി സുരക്ഷയും ശസ്ത്രക്രിയാ ഫലങ്ങളിലെ കൃത്യതയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ സമീപനം ഒമാനിലെയും വിദേശരാജ്യങ്ങളിലെയും ആയിരക്കണക്കിന് രോഗികളുടെ വിശ്വാസം നേടിയിട്ടുണ്ട്. ഖൗല ആശുപത്രിയിലെ സേവനത്തിനൊപ്പം, മസ്‌കറ്റിലെ പ്രശസ്തമായ ആസ്റ്റർ അൽ-റഫ്ഫാ ആശുപത്രിയിലും ഡോ. സി. തോമസ് സീനിയർ കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജനായി പ്രവർത്തിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ചികിത്സാരീതികളും പ്രായോഗികമായി നടപ്പിലാക്കി, ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ അദ്ദേഹം സ്ഥിരമായി ശ്രദ്ധ പുലർത്തിയിരുന്നു.
വൈദ്യ രംഗത്തെ സംഘടനാപരമായ നേതൃത്വത്തിലും ഡോ. സി. തോമസ് സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷൻ ഓഫ് പ്ലാസ്റ്റിക് സർജൻസ് ഓഫ് ഒമാന്റെ പ്രസിഡന്റായും, ജി.സി.സി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) പ്ലാസ്റ്റിക് സർജൻസ് അസോസിയേഷന്റെ മുൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്ലാസ്റ്റിക് റീകൺസ്ട്രക്റ്റീവ് ആൻഡ് എസ്റ്ററ്റിക് സർജറിയുടെ ഒമാനിലെ ദേശീയ പ്രതിനിധിയായും ഡോ. സി. തോമസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒമാൻ ആരോഗ്യ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. സി. തോമസിന്റെ സേവനങ്ങൾ, മലയാളികൾക്കു മാത്രമല്ല, അന്താരാഷ്ട്ര മെഡിക്കൽ സമൂഹത്തിനും അഭിമാനമായി എന്നും നിലനിൽക്കും.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കല്ലുതുണ്ടിയിൽ കുടുംബാംഗമായ ഡോ. സി. തോമസിന് 1991-ൽ ഒമാൻ ഭരണാധികാരിയായിരുന്ന പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഒമാൻ പൗരത്വവും ‘ഓർഡർ ഓഫ് ഒമാൻ (സിവിൽ)’ എന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നും നൽകി ആദരിക്കുകയുണ്ടായി.ഒമാനിലെ ആരോഗ്യ സേവനങ്ങളുടെ വികസനത്തിൽ ഡോ. സി. തോമസ് നടത്തിയ അസാധാരണവും പ്രശംസനീയവുമായ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു ഈ ആദരം. ഒമാൻ മെഡിക്കൽ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ അധ്യായമായി മാറിയ ഈ ആദരം, മലയാളി ഡോക്ടർമാർ ആഗോളതലത്തിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ കൂടി തെളിവാണ്.
The post ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു appeared first on Starvision News Malayalam.
തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം
The post തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ
മസ്കറ്റ്: വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുൽത്താനേറ്റ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പർ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കിൽ വധുവോ വരനോ ഒരാൾ വിദേശിയാണെങ്കിലും, വിവാഹ കരാർ പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കൽ പരിശോധന.
എന്തെല്ലാം പരിശോധനകൾ നിർബന്ധം?
വിവാഹത്തിന് മുൻപ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിൾ സെൽ അനീമിയ, തലസീമിയ, പകർച്ചവ്യാധികൾ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ ഐ വി / എയ്ഡ്സ് തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്കാരം.
നിയമത്തിന്റെ ലക്ഷ്യം എന്ത്?
ഈ തീരുമാനം ജനിതക, പാരമ്പര്യ, പകർച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
* ജനിതക രക്തരോഗങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുന്ന സാഹചര്യം കുറയ്ക്കാൻ
* കുടുംബങ്ങളുടെ ആരോഗ്യ, സാമൂഹിക, മാനസിക, സാമ്പത്തിക ഭാരങ്ങൾ ലഘൂകരിക്കാൻ
* ആരോഗ്യ സ്ഥാപനങ്ങൾക്കും രക്തബാങ്കുകൾക്കും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ
* ദമ്പതികൾക്കിടയിലും അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കുമുള്ള രോഗവ്യാപനം തടയാൻ
* ആവശ്യമായ ചികിത്സയും മുൻകരുതൽ മാർഗങ്ങളും നേരത്തേ ലഭ്യമാക്കാൻ സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവാഹ തീരുമാനത്തിൽ ഇടപെടില്ല
നിർബന്ധിതം എന്നത് പരിശോധന നടത്തേണ്ടതിന്റെ ബാധ്യത മാത്രമാണെന്നും, വിവാഹം തുടരണമോയെന്ന തീരുമാനത്തിൽ സർക്കാരോ ആരോഗ്യ വകുപ്പോ ഇടപെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവാഹ ജീവിതത്തെയും ഭാവി തലമുറയെയും ബാധിക്കുന്ന ആരോഗ്യവിവരങ്ങൾ ദമ്പതികളെ വ്യക്തമായി അറിയിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
പരിശോധന എവിടെ നടത്താം?
സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലഭ്യമാണ്. മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്താം. ചില കേസുകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ, വിവാഹ കരാറിന് ഏറെ മുൻപ് തന്നെ പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. പരിശോധനയും കൗൺസലിംഗും പൂർത്തിയായ ശേഷം മാത്രമേ വിവാഹത്തിന് മുൻപുള്ള മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് നൽകുകയുള്ളു.
ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കും
ഈ സർട്ടിഫിക്കറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നോട്ടറി പബ്ലിക് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കും. വധുവിനും വരനും ഇലക്ട്രോണിക് പകർപ്പ് ലഭ്യമാകും. എല്ലാ മെഡിക്കൽ വിവരങ്ങളും കർശനമായ സ്വകാര്യത പാലിച്ചായിരിക്കും കൈകാര്യം ചെയ്യുക എന്നും മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്
“Make the Start Right’ ബോധവത്കരണ ക്യാമ്പയിൻ
വിവാഹത്തിന് മുൻപുള്ള പരിശോധനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു വർഷം നീണ്ട ‘Make the Start Right’ ദേശീയ ബോധവത്കരണ ക്യാമ്പയിൻ ഒമാൻ ആരോഗ്യ മന്ത്രാലയം നടപ്പാക്കിയിരുന്നു വിവാഹം ആസൂത്രണം ചെയ്യുന്ന യുവജനങ്ങളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യമിട്ട മൂന്ന് ഘട്ടങ്ങളായാണ് ഈ ക്യാമ്പയിൻ നടപ്പാക്കിയിരുന്നത്. കുടുംബാരോഗ്യ സംരക്ഷണത്തിനും സമൂഹത്തിന്റെ ഭാവി സുരക്ഷയ്ക്കുമായി ഒമാൻ സ്വീകരിക്കുന്ന ഈ തീരുമാനം, ഗൾഫ് മേഖലയിലെ ആരോഗ്യനയങ്ങളിൽ പുതിയ മാനദണ്ഡമായി മാറുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധർ.
The post വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ appeared first on Starvision News Malayalam.