Odisha train accident | Starvision News Malayalam
ഒഡീഷ ട്രെയിൻ ദുരന്തം; അഞ്ച് പേർ കസ്റ്റഡിയിൽ
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുള്ളതായി സർക്കാർ അറിയിച്ചു.
The post ഒഡീഷ ട്രെയിൻ ദുരന്തം; അഞ്ച് പേർ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
ഒഡീഷ ട്രെയിൻ ദുരന്തം: അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി
ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാലസോറിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇന്നത്തോടെ പൂർത്തിയാകുമെന്നും എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. ‘അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീർക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.’- മന്ത്രി പറഞ്ഞു.
ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്ര ശ്രമത്തിലാണ് റെയിൽവേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ 288 പേരാണ് മരിച്ചത്. ഇതിൽ ഇരുന്നൂറ്റി അറുപതിലധികം പേരെ തിരിച്ചറിഞ്ഞു.
The post ഒഡീഷ ട്രെയിൻ  ദുരന്തം: അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി appeared first on Starvision News Malayalam.
പാളം തെറ്റിയത് 21 കോച്ചുകളെന്ന് അധികൃതർ; രക്ഷാദൗത്യം പൂർത്തിയായതായി റെയിൽവേ മന്ത്രി
ഡൽഹി: അപകടത്തിൽപെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്‌തത്‌ 2296 പേർ. കോറോമണ്ടൽ എക്‌സ്പ്രസിലുണ്ടായിരിന്നത് 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ രണ്ട് ട്രെയിനുകളിലും ജനറൽ കോച്ചുകളിൽ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
ടിക്കറ്റെടുക്കാതെയും ആളുകൾ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. കോറോമണ്ടൽ എക്‌സ്പ്രസിൽ റിസർവ്ഡ് കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിലേറെ പേർ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, രണ്ട് ട്രെയിനുകളിലുമായി 21 കോച്ചുകൾ പാളം തെറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ പതിനേഴ് കൊച്ചുകളെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
The post പാളം തെറ്റിയത് 21 കോച്ചുകളെന്ന് അധികൃതർ; രക്ഷാദൗത്യം പൂർത്തിയായതായി റെയിൽവേ മന്ത്രി appeared first on Starvision News Malayalam.
രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകൾ; രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് എൻ.ഡി.ആർ.എഫ്
ഭുവനേശ്വർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒൻപത് ദേശീയ ദുരന്ത നിവാരണ സംഘങ്ങളാണ്(എൻ.ഡി.ആർ.എഫ്) രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. മിഗ് 17 ഹെലികോപ്ടറുകളും ദുരന്തസ്ഥലത്തേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. അതിനിടെ, പ്രധാമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ അപകടം നടന്ന ബാലസോറിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അപകടസ്ഥലത്തെത്തും.
രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് എൻ.ഡി.ആർ.എഫ് അറിയിച്ചത്. രക്ഷാദൗത്യം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇടിച്ചുകയറിയ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് ദുഷ്‌ക്കരമായ ജോലിയാമെന്നും എൻ.ഡി.ആർ.എഫ് അറിയിച്ചു. ഒഡീഷയിൽനിന്നുള്ള ഏഴും പശ്ചിമ ബംഗാളിലെ രണ്ടും എൻ.ഡി.ആർ.എഫ് സംഘങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. 300 പേരാണ് സംഘത്തിലുള്ളത്.
സൈന്യത്തിന്റെ കിഴക്കൻ കമാൻഡിൽനിന്നുള്ള സൈനികർ ബാലസോറിലെത്തിയിട്ടുണ്ട്. സേനയുടെ മെഡിക്കൽ, എൻജിനീയറിങ് സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അപകടം ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 280 പേർ പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്‌നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇനിയും കൂടുതൽ പേർ ബോഗികൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7.20 നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്‌സ്പ്രസിന്റെ 12 ബോഗികൾ പാളംതെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു.
The post രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകൾ; രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് എൻ.ഡി.ആർ.എഫ് appeared first on Starvision News Malayalam.
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; മരണം 120 കടന്നു, 800ലധികം പേർക്ക് പരുക്ക്
ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണനിരക്ക് ഉയരുന്നു. 120 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മരണസഖ്യ ഉയരാനിടയുണ്ടെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സുധാംശു സാരംഗി അറിയിച്ചു. ആകെ 800ലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം.
വിവിധ റെയിൽവേ സ്റ്റേഷനുകളിലെ ഹെൽപ്‌ലൈൻ നമ്പറുകൾ
ഹൗറ – 03326382217
ഖരക്പുർ – 8972073925, 9332392339
ബാലസോർ – 8249591559, 7978418322
ഷാലിമാർ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – – 044- 25330952, 044-25330953 & 044-25354771
The post ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; മരണം 120 കടന്നു, 800ലധികം പേർക്ക് പരുക്ക് appeared first on Starvision News Malayalam.
ഒഡീഷ ട്രെയിൻ അപകടം: മരണം 70 കടന്നു, 350ലധികം പേർക്ക് പരുക്ക്
ഭുവനേശ്വർ: ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ച് വൻ അപകടം. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.
അപകടത്തിൽ 70ലധികം പേർ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികൾ മറിഞ്ഞു. ഇതുവരെ അൻപതോളം ആംബുലൻസുകൾ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതലപ്പെടുത്തി. ബാലസോർ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു. ഇതിനു പുറമേ രക്ഷാപ്രവർത്തനത്തിനായി അഞ്ച് പ്രത്യേക സംഘങ്ങളെയും അയച്ചതായി മമത ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
The post ഒഡീഷ ട്രെയിൻ അപകടം: മരണം 70 കടന്നു, 350ലധികം പേർക്ക് പരുക്ക് appeared first on Starvision News Malayalam.
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഗുരുതര പരുക്കുള്ളവർക്ക് 2 ലക്ഷം
ഭുവനേശ്വർ: എഴുപതിലധികം പേരുടെ ജീവനെടുത്ത ഒഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നാലെ ദുരന്തബാധിതർക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. അപകടത്തിൽ ഗുരുതര പരുക്കുകളേറ്റവർക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവർക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
The post ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഗുരുതര പരുക്കുള്ളവർക്ക് 2 ലക്ഷം appeared first on Starvision News Malayalam.
ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യ 50 ആയി ഉയർന്നു
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 50 പേർ മരിച്ചതായാണ് വിവരം. 179-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊൽക്കത്ത, ഷാലിമാറിൽ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 7.20ഓടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.
അതേസമയം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റിയ കോറോമാണ്ടൽ എക്സ്പ്രസിന്റെ ബോഗികളിലേയ്ക്ക് മറ്റൊരു പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറി. യശ്വന്ത്പൂർ-ഹൗറ ട്രെയിനാണ് അപകടത്തിൽപെട്ടത്. കോറോമാണ്ടൽ എക്സ്പ്രസിലേയ്ക്ക് ഇടിച്ചുകയറിയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിന്റെ നാലോളം ബോഗികൾ പാലം തെറ്റിയതായാണ് വിവരം.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അനുശോചനം അറിയിച്ചു. അപകടസ്ഥലം നാളെ രാവിലെ തന്നെ സന്ദർശിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
The post ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യ 50 ആയി ഉയർന്നു appeared first on Starvision News Malayalam.