NORTH INDIA | Starvision News Malayalam

ഉത്തരേന്ത്യ പ്രളയക്കെടുതിയിൽ മരണം നൂറ് കടന്നു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരണപ്പെട്ടു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽ പ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡൽഹിയിൽ കരകവിഞ്ഞത്. 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളിൽ ഉയരുന്നത്. 207.66 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ്.

യമുനയ്‌ക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.സ്ഥിതി സങ്കീർണമായ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. മന്ത്രിമാർ, മേയർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഹിമാചൽപ്രദേശിൽ നിന്ന് ഹരിയാനയിലേയ്‌ക്ക് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.

The post ഉത്തരേന്ത്യ പ്രളയക്കെടുതിയിൽ മരണം നൂറ് കടന്നു appeared first on Starvision News Malayalam.

ഉത്തരേന്ത്യയിൽ കനത്ത മഴ;ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് മരണം, വ്യാപക നാശനഷ്‌ടം
ന്യൂഡൽഹി: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുങ്ങി താഴ്‌ന്നിരിക്കുകയാണ് ഉത്തരേന്ത്യ. ഡൽഹിയിൽ 41 വർഷത്തെ റെക്കാർഡ് തകർത്താണ് കാലവർഷം പെയ്‌തിറങ്ങിയത്. 153 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ ലഭിച്ചത്. 1982നുശേഷം ആദ്യമായാണ് ഇത്രയും വലിയ മഴ ലഭിക്കുന്നതെന്ന് ഇന്ത്യ മെറ്റീരിഉഷ്‌ണമേഖലാ കൊടുങ്കാറ്റും മൺസൂൺ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണം. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ അണ്ടർപാസുകളിലും ചന്തകളിലും ആശുപത്രികളിലും വെള്ളം കയറി. റോഡുകളിലൂടെ മുട്ടറ്റം വെള്ളത്തിൽ ആളുകൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.യോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു.

പുഴകൾ അപകട രേഖ കവിഞ്ഞൊഴുകുകയാണ്. നിരവധി എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണാലിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി മെറ്റീരിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മാണ്ടി- കുളു ദേശീയപാത അടച്ചു. പാലം ഒലിച്ചുപോയി. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ കുളുവിൽ നിന്നും മണാലിയിൽ നിന്നുമുള്ള യാത്രകൾ നിരോധിച്ചു.

The post ഉത്തരേന്ത്യയിൽ കനത്ത മഴ;ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് മരണം,  വ്യാപക നാശനഷ്‌ടം appeared first on Starvision News Malayalam.