NATIONAL | Starvision News Malayalam

ആനയുടെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ
ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തണ്ണീർ കൊമ്പന്റെ ജഡം കർണാടക വനപാലകർ വനത്തിലെ കഴുകൻ റസ്റ്റോറന്റിലേക്കാണ് എത്തിച്ചത്. നൂറുകണക്കിന് കഴുകന്മാർ എത്തിയാൽ ഒരു വലിയ ആനയുടെ ജഡം 3 ദിവസത്തിനുള്ളിൽ ഭക്ഷിച്ചു തീർക്കുമെന്നാണ് വനപാലകർ പറയുന്നത്.കഴുകൻ റസ്റ്റോറന്റിൽ പുതിയ മൃതദേഹം എത്തിയാൽ വയനാട്ടിൽ നിന്ന് പോലും കഴുകന്മാർ ബന്ദിപ്പൂരിലേക്ക് എത്തും. ഇത് കണക്കിലെടുത്താൽ തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം മാത്രമായിത്തീർന്നിട്ടുണ്ടാകും. മാരകരോഗമോ പകർച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നൽകാറില്ല.

എന്നാൽ തണ്ണീർ കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ജഡം കഴുകന്മാർക്ക് നൽകാൻ കർണാടക വനംവകുപ്പ് തീരുമാനിച്ചു. തണ്ണീർ കൊമ്പന്റെ ജഡം കാട്ടിൽ ഉപേക്ഷിക്കുന്ന് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നുണ്ട്. കർണാടകത്തിന്റെ ഈ നടപടി കേരളവനങ്ങളിലേക്കും രോഗബാധ പടരാൻ ചിലപ്പോൾ കാരണമായെക്കുമെന്ന് വിമർശനമുണ്ട്.ഫ്രെബുവരി രണ്ടിന് പുലർച്ചെയാണ് വയനാട്ടിലെ എടവക പഞ്ചായത്തിലും തുടർന്ന് മാനന്തവാടിയിലും തണ്ണീർ കൊമ്പൻ എത്തിയത്. നഗരത്തിലെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ പതിനഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിലാണ് മയക്കുവെടിവച്ച് രാത്രി പത്ത് മണിയോടെ എലിഫന്റ് ആംബുലൻസിൽ കർണാടകയിലെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. രണ്ട് കുങ്കി ആനകളുടെ സഹായത്തോടെ ഇറക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ അന്ത്യം സംഭവിച്ചു. സംഭവം വിവാദമായ സാഹചര്യത്തിൽ കേരള, കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ‌മോർട്ടം നടത്തിയത്.

The post ആനയുടെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ appeared first on Starvision News Malayalam.

ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്
പാട്ന: ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനെതിരെ ലാത്തിച്ചാർജ്. മുതിർന്ന നേതാക്കളടക്കം അണിനിരന്ന മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ വിജയ് കുമാർ സിംഗ് എന്ന ബിജെപി നേതാവ് കൊല്ലപ്പെട്ടതായാണ് വിവരം. ലാത്തിച്ചാർജിൽ പരിക്കേറ്റ് വിജയ് കുമാർ സിംഗിനെ പാട്ന മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിതീഷ് കുമാർ സർക്കാരിന്റെ അദ്ധ്യാപക നിയമന നയത്തിനെതിരെ ബിജെപി സംഘടിപ്പിച്ച മാർച്ചാണ് കനത്ത സംഘർഷത്തിലേയ്ക്കെത്തിച്ചേർന്നത്.

പൊലീസിന്റെ ലാത്തിച്ചാർജിൽ അത്യാഹിതമുണ്ടായതായി ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് അറിയിച്ചത്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത് എന്ന ആരോപണം ജില്ലാ ഭരണകൂടം തള്ളി. റോഡരുകിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിംഗിനെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

The post ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക് appeared first on Starvision News Malayalam.

ഹരിയാനയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ മരിച്ചു, 12പേർക്ക് പരിക്ക്
ജിന്ദ്: ബസും വാനും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. ഹരിയാനയിലെ ജിന്ദിലെ ഭിവാനി റോഡിൽ ബിബിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇരുവാഹനങ്ങളും എതിർ ദിശയിൽ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. പരിക്കേറ്റവരെ ജിന്ദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post ഹരിയാനയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ മരിച്ചു, 12പേർക്ക് പരിക്ക് appeared first on Starvision News Malayalam.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ആദിവാസി യുവാവ്
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ഇര. പ്രതിയെ വിട്ടയക്കണമെന്നും അയാൾ തെറ്റ് മനസിലാക്കിയെന്നും ഇരയായ ആദിവാസി യുവാവ് ദഷ്‌‌മത് റാവത്ത് പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ക്രൂരതയുടെ വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. തുടർന്നായിരുന്നു പൊലീസ് നടപടി.ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അനധികൃത നിർമ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സർക്കാർ ഇടിച്ചു നിരത്തുകയും ചെയ്തു. പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാൽകഴുകി ക്ഷമ ചോദിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവാവിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിംഗ് ചൗഹാൻ കാൽ കഴുകിയത്. കൂടാതെ നെറ്റിയിൽ തിലകം ചാർത്തി മാല അണിയിച്ചു. ഉപഹാരങ്ങൾ നൽകി. ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്കിൽ യുവാവിനൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈയും നട്ടു. യുവാവ് നേരിട്ട അനുഭവം തന്നെ വേദനിപ്പിച്ചെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുവാവിന്റെ കുടുംബവിശേഷങ്ങളും ജോലിയുൾപ്പെടെയുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.

The post ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ആദിവാസി യുവാവ് appeared first on Starvision News Malayalam.

നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയെയും വധിക്കുമെന്ന് ഫോൺ കോൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കുമെന്ന് ഭീഷണി ഉയർത്തി ഫോൺ കോളുകൾ. ഡൽഹി പൊലീസിനാണ് ഇത്തരത്തിൽ രണ്ട് കോളുകൾ വന്നത്. വിളിച്ചയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിളിച്ചയാളുടെ കുടുംബത്തെ പൊലീസ് ബന്ധപ്പെട്ടു. ഇയാൾ മദ്യപാനിയാണെന്നും നിലവിൽ വീട്ടിലില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും ആതിഥേയരാവുന്ന ഔദ്യോഗിക അത്താഴ വിരുന്ന്. ഇന്നലെ ബൈഡനും ജില്ലും മോദിയ്ക്ക് സ്വകാര്യ വിരുന്ന് നൽകിയിരുന്നു. ഇന്ത്യൻ ദേശീയ പക്ഷി മയിലാണ് ഔദ്യോഗിക ഡിന്നറിന്റെ തീം. ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലെ പൂക്കൾ അടക്കമുള്ള അലങ്കാരങ്ങളാണ് ഡിന്നർ ഹാളിൽ.

ഇന്നലെ വൈറ്റ് ഹൗസ് സന്ദർശനത്തിന് മുമ്പ് മോദി അപ്ലൈഡ് മെറ്റീരിയൽസ് പ്രസിഡന്റും സി.ഇ.ഒയുമായ ഗാരി ഇ ഡിക്കേഴ്‌സൺ, മൈക്രോൺ ടെക്‌നോളജി പ്രസിഡന്റും സി.ഇ.ഒയുമായ സഞ്ജയ് മെഹ്‌റോത്ര, ജനറൽ ഇലക്‌ടിക് ചെയർമാനും സി.ഇ.ഒയുമായ എച്ച് ലോറൻസ് കൽപ് ജൂനിയർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

The post നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയെയും വധിക്കുമെന്ന് ഫോൺ കോൾ appeared first on Starvision News Malayalam.

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം; അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം ഇവർ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.അതേസമയം, തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

The post ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം;  അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി appeared first on Starvision News Malayalam.

അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ
താനെ: മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള വനിതാ എം എൽ എയാണ് പൊതുയിടത്തിൽവച്ച് സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ചത്.എം എൽ എ ഗീത ജെയ്ൻ ആണ് മീര ഭയണ്ടൽ മുനിസിപ്പിൽ കോർപ്പറേഷനിൽ കരാർ ജോലി ചെയ്യുന്ന എഞ്ചിനിയറെ തല്ലിയത്. എഞ്ചിനിയറുടെ കരണക്കുറ്റിക്കടിക്കുന്ന എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അനധികൃത നിർമാണം പൊളിച്ചുനീക്കിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് തല്ലിയത് എന്നാണ് വിവരം.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് എഞ്ചിനിയർമാരെയും അവർക്കരികിൽ എം എൽ എ അടക്കമുള്ളവരെയും കാണാം. ദേഷ്യപ്പെട്ടുകൊണ്ടാണ് എം എൽ എ ഇവരോട് സംസാരിക്കുന്നത്. ഇതിനിടയിൽ ഒരു എഞ്ചിനിയർ ചെറുതായൊന്ന് ചിരിക്കുന്നു. ഇതാണ് എം എൽ എയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.’കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെ ഫലമായി കുട്ടികൾ ഉൾപ്പടെയുള്ളവർ റോഡുകളിൽ തങ്ങുന്നു. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥനെ കൈവയ്ക്കുന്നത് ശരിയോ ഇവർക്കെതിരെ നടപടിയുണ്ടാകുമോ അതോ നിയമം കൈയിലെടുക്കാൻ എംഎൽഎമാർക്ക് സ്വാതന്ത്ര്യമുണ്ടോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

The post അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ appeared first on Starvision News Malayalam.