NASA Administrator Bill Nelson | Starvision News Malayalam

നാസ മേധാവി ഇന്ത്യയിലെത്തുന്നു; ബഹിരാകാശ സഹകരണ ചർച്ചകൾ അജണ്ടയിൽ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം ചർച്ച ചെയ്യുന്നതിനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നവംബർ 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി സംബന്ധിച്ച യുഎസിന്റെയും ഇന്ത്യയുടെയും മുൻകൈയുടെ ഭാഗമാണ് ഈ സന്ദർശനം.

ന്യൂഡൽഹിയിൽ എത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായും, ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടാതെ, ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും, മനുഷ്യ പരിവേക്ഷണത്തിലും, ഭൗമശാസ്ത്രത്തിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ബഹിരാകാശ ഉദ്യോഗസ്ഥരുമായും സംവദിക്കുന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമായ നിസാറിന്റെ നിർമ്മാണം വിലയിരുത്താൻ അദ്ദേഹം ബെംഗളൂരുവും സന്ദർശിക്കും. 2024-ൽ ഐഎസ്ആർഒയും, നാസയും സംയുക്തമായി ചേർന്നാണ് നിസാർ വിക്ഷേപിക്കുക. ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്തുക. 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശവും നിസാർ ചിത്രീകരിക്കുന്നതാണ്. മണ്ണിടിച്ചിൽ, ഭൂകമ്പം, സുനാമി, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും, ഭൂമിയുടെ ആവാസ വ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പിന്റെ ഉയരം, ഭൂഗർഭ ജലനിരപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിസാർ നൽകുന്നു. കാലാവസ്ഥാ വ്യതിയാനം, അപകട ലഘൂകരണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ശ്രമങ്ങളെ നയിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കും.

ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാർത്ഥികൾക്ക് നെൽസണെ കാണാനും അവസരമുണ്ട്.

നാസ, ഇസ്രോ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) എന്നിവയുൾപ്പെടെ മറ്റ് ബഹിരാകാശ ഏജൻസികളുമായി ഇന്ത്യയ്ക്ക് നിരവധി അന്താരാഷ്ട്ര കരാറുകളുണ്ട്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി അതിവേഗം വളരുന്ന സമയത്താണ് നെൽസന്റെ സന്ദർശനം. 2030-ഓടെ ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം ഉൾപ്പെടെ നിരവധി പുതിയ ദൗത്യങ്ങൾ വരും വർഷങ്ങളിൽ ആരംഭിക്കാൻ രാജ്യം പദ്ധതിയിടുന്നു.

ഇന്ത്യാ സന്ദർശനത്തിന് ശേഷം ബിൽ നെൽസൺ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്. യുഎഇയിൽ വച്ചാണ് കാലാവസ്ഥാ വ്യതിയാനം കോൺഫറൻസ് നടക്കുന്നത്. ആദ്യമായാണ് ഒരു നാസ അഡ്മിനിസ്ട്രേറ്റർ ഇത്തരമൊരു കോൺഫറൻസിൽ പങ്കെടുക്കുന്നത്.

The post നാസ മേധാവി ഇന്ത്യയിലെത്തുന്നു; ബഹിരാകാശ സഹകരണ ചർച്ചകൾ അജണ്ടയിൽ appeared first on Starvision News Malayalam.