murder case | Starvision News Malayalam
പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
ബെംഗളൂരു: 2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടനാടി ഗ്രാമം സ്വദേശി നൗഷാദ് (32), കുടക് ജില്ലയിലെ സോമവാർപേട്ട് സ്വദേശി അബ്ദുൾ നാസിർ (41) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൾ നാസിറിനെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബെംഗളൂരുവിലെയും എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. നൗഷാദിനെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം നടത്തിയ പരിശോധനകളിലാണ് ഇരുവരും പിടിയിലായത്. പ്രതികൾക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതി നേരത്തെ അറസ്റ്റ് വാറന്റും ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് നാല് ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
കോഴിക്കട ഉടമയായിരുന്ന പ്രവീൺ നെട്ടാരുവിനെ 2022 ജൂലൈ 26-ന് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിൽ വെച്ച് സായുധ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് അന്നത്തെ കർണാടക സർക്കാർ അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ ഇതുവരെ 28 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പുതിയ അറസ്റ്റുകളോടെ ഇനി അഞ്ച് പ്രതികൾ കൂടി ഒളിവിലാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിവരം.
The post പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ appeared first on Starvision News Malayalam.
നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിയിൽ വെല്ലുവിളിപരമായ പ്രതികരണം നടത്തി. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ച് കൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല” എന്നായിരുന്നു പ്രതിയുടെ പ്രതികരണം.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചെന്താമര പ്രകോപനപരമായി സംസാരിച്ചത്. തനിക്കു തടസ്സം നിൽക്കുന്നവർ ആരായാലും അതേ രീതിയിൽ നേരിടുമെന്നും പ്രതി പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് കേസിലെ പ്രതി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഭാര്യയും മകളും പിണങ്ങിപ്പോയതിന് അയൽവാസിയായ സജിതയും കുടുംബവുമാണ് കാരണമെന്ന സംശയമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
The post നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച appeared first on Starvision News Malayalam.
ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്‌മോർട്ടം
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്‌മോർട്ടം ചെയ്യും. രാവിലെ 11 മണിയോടെയാണ് റീപോസ്റ്റ്‌മോർട്ടം നടക്കുക.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാവരിയയുടെ ശരീരത്തിൽ മറ്റ് മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സദറുൽ അനം നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പോലീസിന് നൽകിയ മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കിയെന്നാണ് വിവരം. പെൺകുട്ടി താഴെ വീണുവെന്ന് പറഞ്ഞാണ് പ്രതി ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നും പറയുന്നു.
പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വിചാരണ ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യയിൽ നടക്കാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണമെന്ന നിലപാടിലാണ്.
ഇന്ന് പുലർച്ചെയാണ് സാവരിയയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടത്തും.
The post ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്‌മോർട്ടം appeared first on Starvision News Malayalam.
പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു
The post പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു appeared first on Starvision News Malayalam.