Munnar land encroachment | Starvision News Malayalam
	1	</sy:updateFrequency>
മൂന്നാർ കയ്യേറ്റം: താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി [...]
The post മൂന്നാർ കയ്യേറ്റം: താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. സർക്കാർ അഭിഭാഷകനും മറ്റ് അഭിഭാഷകരും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്. കയ്യേറ്റഭൂമിയിലെ താമസമുള്ള കെട്ടിടത്തിനോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനു തടസ്സമില്ല. താമസക്കാർ തുടരുന്നതു സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം അനുസരിച്ചു ഉചിത സമയത്തു തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ ലൈസൻസ് വഴി സർക്കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിനു വിധേയമായി തുടരാൻ അനുവദിക്കാം.
കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്നതിൽ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമി സംരക്ഷിക്കാനാണ് എൻഒസി വേണമെന്ന നിർദേശം നൽകിയത്. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും ഒരു സംവിധാനം ഉണ്ടാവണം. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ടൂറിസം മേഖല സംരക്ഷിക്കുന്നതിനെപ്പറ്റിയുള്ള നിയമ പ്രകാരം സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചു സർക്കാർ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കയ്യേറ്റം ഒഴിപ്പിച്ചെന്നും ഏറ്റെടുത്തെന്നും സർക്കാർ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റവും അനധികൃത നിർമാണവും തടയണമെന്നാവശ്യപ്പെട്ടു തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഹർജി 7നു വീണ്ടും പരിഗണിക്കും.
മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു; ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം
ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടത്തുന്നത്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. [...]
The post മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു; ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം appeared first on Starvision News Malayalam.
ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടത്തുന്നത്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഎമ്മിന്റെ അടക്കം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ രഹസ്യമായ കയ്യേറ്റം ഒഴിപ്പിക്കൽ.
മൂന്നാറിൽ കയ്യേറ്റഭൂമി തിരികെ പിടിച്ച് സർക്കാർ;  2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു
ഇടുക്കി: മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ നടപടി. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമിന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കൽ നടത്തിയത്. ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ‌ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.
The post മൂന്നാറിൽ കയ്യേറ്റഭൂമി തിരികെ പിടിച്ച് സർക്കാർ;  2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു appeared first on Starvision News Malayalam.
മൂന്നാർ ഭൂമി കയ്യേറ്റം; എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല
ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രൻ വീട് വാടകയ്ക്ക് നൽകിയ ഭൂമിക്ക് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാറിലെ ഇക്കാനഗറിൽ എസ് രാജേന്ദ്രന്‍റെയും ഭാര്യ ലതാ രാജേന്ദ്രന്‍റെയും പേരിലുള്ള ഒമ്പത് സെന്‍റ് സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് [...]
The post മൂന്നാർ ഭൂമി കയ്യേറ്റം; എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല appeared first on Starvision News Malayalam.