MK Raveendran Nair | Starvision News Malayalam
മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു
മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീർഘകാലം (2000 മുതൽ 2010 വരെ) ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ഫിഷറീസ് കമ്മീഷണറും, ഡയറക്ടർ ജനറൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ, ആയും പ്രവർത്തി എടുത്തഎം കെ രവീന്ദ്രൻ നായർ (72) ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹം കേന്ദ്ര ഫിഷറീസ് കമ്മീഷണർ ആയിരിക്കെ കേരളത്തിലെ മത്സ്യ ബന്ധന രംഗത്തേക്കായി തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിംഗ് ഹാർബറുകൾ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച് ലഭിക്കുവാൻ വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിച്ചു.
കോഴിക്കോട് ഉള്ളിയേരിയിൽ പരേതനായ കെ വി ഗോവിന്ദൻ നായരുടെയും നാരായണി അമ്മ ടീച്ചറുടെ യും മൂത്ത മകനായി 1949 ആഗസ്റ്റ് 5ന് ജനനം. ഗുരുവായൂരപ്പൻ കോളേജ്, എസ് എച്ച് കോളേജ് തേവര എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് റഷ്യയിലെ University of St. Petersburg, University of Astrakhan, ഇംഗ്ലണ്ടിലെ University of Edinburgh എന്നിവിടങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനത്തിൽ ബിരുദവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.
1992 മുതൽ 2000 വരെ കൊച്ചിയിൽ കേന്ദ്ര സർകാർ ഫിഷറീസ് സ്ഥാപനത്തിൻ്റെ ഡയറക്ടർ ആയിരിക്കെ 1998 ൽ 4 മാസം നീണ്ടു നിന്ന സാഹസികമായ Indian Antartic expedition ശ്രീ എം കെ രവീന്ദ്രൻ നായർ നയിച്ചു. കൂടാതെ രാജ്യത്തെ മത്സ്യ ബന്ധന മേഖലയിലെ നിരവധി നയപരമായ ചുവട് വെപ്പുകളിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു.
കുറച്ച് മാസങ്ങളായി ശ്വാസകോശ അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് ചികിത്സയിലിരിക്കെ കോവിഡ് ബാധിക്കുകയും 28/09/2021ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
ഭാര്യ: പരേതയായ സുമതി ആർ നായർ.
മക്കൾ: സൂരജ് ആർ നായർ ( സീനിയർ Systems Manager, Intel),
രാഹുൽ ആർ നായർ (ഇന്ത്യൻ പോലീസ് സർവീസ്),
മരുമക്കൾ: Dr P.K മല്ലിക,
ലക്ഷ്മി കൃഷണൻ
അരവിന്ദാക്ഷൻ നായർ
സംസ്കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉള്ളിയേരിയിൽ നടന്നു.
The post മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു appeared first on Starvision News Malayalam.