minister Nitin Gadkari | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
കൊല്ലത്തെ ആ ദുരിതത്തിന് മോചനമാകുന്നു, പരിഹാരം കാണുന്നത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. [...]
The post കൊല്ലത്തെ ആ ദുരിതത്തിന് മോചനമാകുന്നു, പരിഹാരം കാണുന്നത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ appeared first on Starvision News Malayalam.
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ,​ ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ,​ ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ ശുപാർശ തയ്യാറാക്കുന്നതിന് മുന്നോടിയായി വി. മുരളീധരൻ, നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നത്.മൂന്ന് ജംഗ്ഷനുകളിലും മൺമതിൽ പൂർണമായും ഒഴിവാക്കി എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം വി. മുരളീധരൻ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. കരുനാഗപ്പള്ളി ജംഗ്ഷനിൽ ഫ്ലൈ ഓവറിനുള്ള ശുപാർശ ദേശീയപാത അതോറിട്ടി റീജിണൽ ഓഫീസ് നേരത്തെ തന്നെ ഹെഡ് ക്വാർട്ടേഴ്സിന് നൽകിയിരുന്നു.
കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി
ഡെൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തേക്കാള്‍ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്‍ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്‍ തയ്യാറായിട്ടുള്ളതെന്നും ഗഡ്ഗരി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 2465.327 കിലോമീറ്റര്‍ [...]
The post കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി appeared first on Starvision News Malayalam.