Mannuthi | Starvision News Malayalam
Mannuthi | Starvision News Malayalam
മണ്ണുത്തിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും ഭാര്യയും  മകനും പിടിയിൽ
തൃശ്ശൂര്‍: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസിൽ വിശാൽ ഹർഗോവിന്ദ് സോണി, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ടത് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (66) ആണെന്ന് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ [...]
The post മണ്ണുത്തിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും ഭാര്യയും  മകനും പിടിയിൽ appeared first on Starvision News Malayalam.
23-ന് രാത്രി ഒമ്പതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുന്നതിനിടെ വീടിന് മുന്നിൽ വെച്ചായിരുന്നു അപകടം. ഗേറ്റിന് സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തിൽ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് സമ്മതിച്ചു.
കൊലപാതകം ആകാത്ത കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ വിശാലിനെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.