Manama Gold Festival 2023 | Starvision News Malayalam

മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 സമാപിച്ചു; ഫെ​സ്റ്റി​വ​ൽ വ​ൻ വി​ജ​യമായതായി ബി.​ടി.​ഇ.​എ
മനാമ: ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന്റെ രണ്ടാം പതിപ്പിന് സമാപനമായി. ബാബ് അൽ ബഹ്‌റൈനിൽ നടന്ന സമാപന ചടങ്ങിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) ബോർഡ് അംഗങ്ങൾ, സൂഖ് അൽ മനാമ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികൾ, സ്വർണ വ്യാപാരികൾ എന്നിവർ പങ്കെടുത്തു. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​നാ​മ ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ വ​ൻ വി​ജ​യ​മെ​ന്ന് സം​ഘാ​ട​ക​രാ​യ ബ​ഹ്റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) അ​റി​യി​ച്ചു.

ലോകമെമ്പാടുമുള്ള 61 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 45 ദിവസത്തിനുള്ളിൽ 5,543 ഉപഭോക്താക്കളാണ് ഇത്തവണ ഇവിടെ എത്തിയത്. മുൻ വർഷം 12 രാജ്യങ്ങളിൽ നിന്ന് 1,549 ഉപഭോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ 257% വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗോൾഡ് ഫെസ്റ്റിവലിൽ സൂഖ് അൽ മനാമയിലെ 416 സ്വർണ്ണക്കടകളാണ് പങ്കെടുത്തത്. 2022 ലെ ആദ്യ പതിപ്പിൽ 203 സ്വർണ്ണക്കടകളാനുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 105% വർദ്ധനവ് ഉണ്ടായി. 4 മില്യൺ ബഹ്‌റൈൻ ദിനാറിന്റെ വ്യാ​പാ​രം ഫെസ്റ്റിവലിൽ നടന്നു. 2022ലെ ​ഫെ​സ്റ്റി​വ​ലി​ൽ 1.25 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 220 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നും ഇ​ത് ബ​ഹ്റൈ​ൻ സ്വ​ർ​ണ​വ്യാ​പാ​ര​ത്തി​ന്റെ വി​ജ​യ​ത്തി​ന്റെ തെ​ളി​വാ​ണെ​ന്നും ബി.​ടി.​ഇ.​എ സി.​ഇ.​ഒ ഡോ. ​നാ​സ​ർ ഖാ​ഇ​ദി പ​റ​ഞ്ഞു.

മേളയിൽ അഞ്ച് പ്രതിവാര നറുക്കെടുപ്പുകളാണ് നടത്തിയത്. മൊത്തം 62 റാഫിൾ സമ്മാനങ്ങളും രണ്ട് ഗ്രാന്റ് സമ്മാനങ്ങളും ന​ൽ​കി. 13 പേ​ർ പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യി. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, നി​യാ​സ് പേ​ൾ​സ്, ജം​ബോ ഗോ​ൾ​ഡ്, അ​ൽ​സീ​ഫ് ജ്വ​ല്ല​റി, മ​ഷ​ല്ല സി​റ്റി, അ​ൽ​തൗ​ഹീ​ദ് ജ്വ​ല്ല​റി, അ​ൽ​ഹാ​ഷി​മി പേ​ൾ​സ്, അ​ൽ​ജ​സ്‌​റ ജ്വ​ല്ല​റി, അ​ൽ​ഷ​ർ​ഹാ​ൻ പേ​ൾ​സ്, മ​നാ​മ പേ​ൾ, ബി​ൻ നാ​സ​ർ ജ്വ​ല്ല​റി, അ​ൽ​ന​ഫീ​സെ ജ്വ​ല്ല​റി, ത​ബ​ബ​ത്ത് അ​ൽ ബ​ഹ​റി​ൻ ജ്വ​ല്ല​റി, ബ​ഹാ​ർ ജ്വ​ല്ല​റി എ​ന്നി​ങ്ങ​നെ 32 സ്വ​ർ​ണ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ള​യു​ടെ സ​മ്മാ​ന​ങ്ങ​ൾ സ്‌​പോ​ൺ​സ​ർ ചെ​യ്ത​ത്.

“ബഹ്‌റൈൻ ഗോൾഡ്, മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി” എന്ന പ്രമേയത്തിലാണ് മനാമ ഗോൾഡ് ഫെസ്റ്റിവൽ നടന്നത്. ബഹ്‌റൈന്റെ സ്വർണ്ണ ചരിത്രത്തെക്കുറിച്ചുള്ള കലാപരവും വിജ്ഞാനപ്രദവുമായ കാര്യങ്ങൾ അടുത്തറിയാനുള്ള അവസരം, ബഹ്‌റൈൻ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ, ലൈവ് സംഗീത പരിപാടികൾ എന്നിവയും ഒരുക്കിയിരുന്നു. ഗോ​ൾ​ഡ് മ്യൂ​സി​യം, പോ​പ്പ​പ് മാ​ർ​ക്ക​റ്റ് എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ദി​ന​ങ്ങ​ളി​ൽ ന​ട​ന്നു.

സ്വർണ്ണം, അതിന്റെ തരങ്ങൾ, വില, അസംസ്‌കൃത സ്വർണ്ണം, സ്വർണ്ണപ്പണിയുടെ കല, ക്ലാസ് മുറിയിൽ ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുകയും പ്രയോഗിക്കുകയും ചെയ്യുന്ന കല, പേപ്പറിൽ 3D ശൈലിയിൽ വരയ്ക്കൽ എന്നിവയിൽ പ്രത്യേക ശിൽപശാലകൾ നടന്നു.ദി ബ്രദർ ഗിറ്റാറിസ്റ്റുകൾ, ഹസീം അൽറവാസ്, സിൽവിയ സാദ്, അബ്ദുല്ല ഹാജി, നൂർ അൽബസ്രി, ബസ്മ ഒസ്മാൻ എന്നിവർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോകളും ഫെസ്റ്റിവലിൽ നടന്നു.

സ്വ​ർ​ണ​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്റൈ​ന് ദീ​ർ​ഘ​കാ​ല ച​രി​ത്ര​മു​ണ്ട്. സ്വ​ർ​ണ​വ്യാ​പാ​ര​ത്തി​ന് കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തും ബ​ഹ്റൈ​നാ​ണ്. ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലു​മെ​ല്ലാം വ്യ​ക്ത​മാ​യ ച​ട്ട​ങ്ങ​ൾ രാ​ജ്യം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. മി​ഡി​ലീ​സ്റ്റി​ലാ​ക​മാ​നം ഇ​ത് മാ​തൃ​ക​യാ​യി​രു​ന്നു. ഈ ​ബൃ​ഹ​ത്താ​യ പാ​ര​മ്പ​ര്യം മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കു​ക​യും വ്യാ​പാ​രം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക​യും ഫെ​സ്റ്റി​വ​ലി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. സ്വ​ർ​ണ​വ്യാ​പാ​രം സം​ബ​ന്ധി​ച്ച രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം വി​ശ​ദ​മാ​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ​ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023-ന്റെ രണ്ടാം പതിപ്പ് വിജയം 2022-2026 ടൂറിസം തന്ത്രം കൈവരിക്കുന്നതിനും ടൂറിസം വികസന കുതിപ്പുകൾ ത്വരിതപ്പെടുത്തുന്നതിനും വഴിയൊരുക്കും.

The post മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 സമാപിച്ചു;  ഫെ​സ്റ്റി​വ​ൽ വ​ൻ വി​ജ​യമായതായി ബി.​ടി.​ഇ.​എ appeared first on Starvision News Malayalam.