Lottery | Starvision News Malayalam

ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർദ്ധിപ്പിക്കരുത്, കേരള ഭാഗ്യക്കുറിയെ തകർക്കും; കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി
തിരുവനന്തപുരം : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി. നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയുണ്ട്. അത് 40 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശമാണ് സപ്തംബർ 3-4 തീയതികളിലെ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്നത്. ഈ നികുതിവർദ്ധന കേരള ഭാഗ്യക്കുറിയെ തകർക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും. ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഏകദേശം 6 ലക്ഷം പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങൾ ഈ സൗജന്യചികിത്സാപദ്ധതിയിൽ ഗുണഭോക്താക്കളാണ്.

എല്ലാ നിയമവ്യവസ്ഥയും പാലിച്ച് സർക്കാർ നേരിട്ട് നടത്തുന്നതാണ് കേരള ഭാഗ്യക്കുറി. 2017ൽ ജി.എസ്.ടി. ആരംഭിച്ചത് മുതൽ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ൽ അത് 28 ശതമാനമാക്കി വർദ്ധിച്ചു. ഇപ്പോഴാവട്ടെ, 40 ശതമാനമായി ഉയർത്താനുള്ള നീക്കം നടക്കുന്നു. ഫലത്തിൽ 350 ശതമാനത്തിന്റെ വർദ്ധനവ്. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വർദ്ധനവില്ല. ലോട്ടറിക്ക് ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതാക്കൾ എം.പി.മാരുമായി ചേർന്ന് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകും.

സെപ്തംബർ 2ന് രാവിലെ 11 മണിക്ക് സംസ്ഥാന കൺവെൻഷൻ എറണാകുളത്ത് ചേരും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 12ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ഏജന്റുമാരും തൊഴിലാളികളും മാർച്ച് നടത്തും. സപ്തംബർ 15 മുതൽ 18 വരെ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

The post ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർദ്ധിപ്പിക്കരുത്, കേരള ഭാഗ്യക്കുറിയെ തകർക്കും; കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി appeared first on Starvision News Malayalam.

ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; 78 ലക്ഷം രൂപയുടെ വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ. ഇയാൾക്കെതിരെ ലോട്ടറി വകുപ്പ് ഡയ്കടർ പൊലീസിൽ പരാതി നൽകി.

അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്ക് സംഗീത് നടത്തിയ വൻ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. 2018,19,20 കാലയളവിൽ ഡയറക്ട്രേറ്റിലെ ക്ഷേമനിധി വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയായിരുന്നു വകുപ്പിന്റെ പ്രതിദിന വരുമാനത്തിൽ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയിൽ സംഗീത് തിരിമറി നടത്തിയത്. 63 ലക്ഷം രൂപ ഇയാൾക്കായി വീട് വയ്ക്കുന്ന കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കുമാണ് സംഗീത് മാറ്റിയത്. സാമ്പത്തിക തിരിമറിയുടെ രേഖകൾ സംഗീത് പൂഴ്ത്തിയതായും ആരോപണമുണ്ട്.

തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ 14-ാം തീയതി വകുപ്പ് ഡയറക്ടർ സംഗീതിനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ വ്യാജ മുദ്ര ഉണ്ടാക്കി അനധികൃത അവധിയെടുത്തതിന് ആറ് മാസം മുമ്പ് സംഗീതിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പും പുറത്ത് വരുന്നത്. സംഗീത് കൂടുതൽ സാമ്പത്തിക തിരിമറികൾ നടത്തിയിരിക്കാനുള്ള സാധ്യതകളും ലോട്ടറി വകുപ്പ് മുന്നിൽക്കാണുന്നുണ്ട്. നിലവിൽ വിജിലൻസും ലോട്ടറി വകുപ്പും സംഗീതിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

The post ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; 78 ലക്ഷം രൂപയുടെ വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു appeared first on Starvision News Malayalam.