logistics hub | Starvision News Malayalam

ബഹ്‌റൈനിൽ പുതിയ മൾട്ടി മോഡൽ ലോജിസ്​റ്റിക്​സ്​ ഹബ്ബ്​ പ്രവർത്തനമാരംഭിച്ചു
മനാമ: അതിവേഗ ചരക്കുനീക്കം സാധ്യമാകുന്ന മൾട്ടി മോഡൽ ലോജിസ്​റ്റിക്​സ്​ ഹബ്ബായ ബഹ്​റൈൻ ഗ്ലോബൽ സീ-എയർ ഹബ്​ പ്രവർത്തനമാരംഭിച്ചു. കടൽ-വായു മാർഗങ്ങളിലൂടെയുള്ള കണക്​ടിവിറ്റി ഇവിടെ ലഭ്യമാകും. എല്ലാ കണ്ടെയ്​നറുകളും രണ്ടു​ മണിക്കൂർ കൊണ്ട്​ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ്​ ഇവിടെ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്​. നിലവിലുള്ളതി​െൻറ പകുതി സമയത്തിലും 40 ശതമാനത്തോളം കുറഞ്ഞ തുകയിലും ഉൽപന്നങ്ങൾ ഉപഭോക്താവിന്​ ലഭിക്കാനും ഇതു​വഴി സാധിക്കും.

യൂറോപ്യൻ, ഏഷ്യൻ വിപണികൾക്കിടയിലെ തന്ത്രപ്രധാന കേന്ദ്രം, മേഖലയിലെ മറ്റ്​ വിപണികളിലേക്ക്​ എളുപ്പത്തിൽ എത്താവുന്ന സാഹചര്യം എന്നിങ്ങനെയുള്ള ബഹ്​റൈന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്​ ഹബ്ബി​ന്റെ ലക്ഷ്യമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. മികച്ച ക്ലിയറൻസ്​ നടപടിക്രമങ്ങൾ, പൂർണമായും ഡിജിറ്റൽവത്​കരിച്ച സംവിധാനങ്ങൾ എന്നിവ ഇവിടത്തെ സവിശേഷതയാണ്​. ബഹ്​റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്കും തിരിച്ചും രണ്ട്​ മണിക്കൂറിനുള്ളിൽ ചരക്കുകൾ എത്തിക്കാൻ ഇതുവഴി സാധിക്കും. കടൽ വഴി മാത്രമുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച്​ നടപടി ക്രമങ്ങളിൽ 50 ശതമാനം സമയലാഭമാണ്​ ഇത്​ സൃഷ്​ടിക്കുന്നത്​. വിമാന മാർഗം മാത്രമുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച്​ ചെലവിൽ 40 ശതമാനം കുറവുമുണ്ടാകും.

ഉൽപാദകർക്കും ചരക്ക്​ കടത്തുകാർക്കും മികച്ച ബദൽ മാർഗമാണ്​ സീ-എയർ ഹബ്ബ്​ ഒരുക്കുന്നത്​. ​ആഗോള തലത്തിലെ ലോജിസ്​റ്റിക്​സ്​ കമ്പനികൾക്ക്​ മാത്രമല്ല ലോകമെങ്ങുമുള്ള കയറ്റുമതിക്കാർക്കും ഇത്​ ഗുണകരമാണെന്ന്​​ ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്​മദ്​ പറഞ്ഞു. ബഹ്​റൈന്റെ ലോജിസ്​റ്റിക്​ മേഖലയുടെ കുതിപ്പിനും രാജ്യത്തെ സമ്പദ്​വ്യവസ്ഥയുടെ വൈവിധ്യവത്​കരണം കൂടുതൽ വിപുലപ്പെടുത്താനും പുതിയ ഹബ്ബ്​ വഴിയൊരുക്കും.

The post ബഹ്‌റൈനിൽ പുതിയ മൾട്ടി മോഡൽ ലോജിസ്​റ്റിക്​സ്​ ഹബ്ബ്​ പ്രവർത്തനമാരംഭിച്ചു appeared first on Starvision News Malayalam.