lip lock | Starvision News Malayalam
	1	</sy:updateFrequency>
lip lock | Starvision News Malayalam
കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനവും ലിപ് ലോക്കും വേണ്ടിവന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി
തിരുവനന്തപുരം: കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനം നടത്തുകയും ലിപ് ലോക്ക് സീനുകളിൽ അഭിനയിക്കുകയും ചെയ്യേണ്ടിവന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. ഒരു നടനിൽനിന്ന് മോശമായ അനുഭവമുണ്ടായതിന്റെ പിറ്റേദിവസം അയാളുടെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മറ്റൊരു നടിയുടെ മൊഴിയുമുണ്ട്. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കാൻ 17 റീ ടേക്കുകൾ വേണ്ടിവന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി ശാസിച്ചെന്നും നടി പറയുന്നു. സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ [...]
The post കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനവും ലിപ് ലോക്കും വേണ്ടിവന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി appeared first on Starvision News Malayalam.
തിരുവനന്തപുരം: കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനം നടത്തുകയും ലിപ് ലോക്ക് സീനുകളിൽ അഭിനയിക്കുകയും ചെയ്യേണ്ടിവന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. ഒരു നടനിൽനിന്ന് മോശമായ അനുഭവമുണ്ടായതിന്റെ പിറ്റേദിവസം അയാളുടെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മറ്റൊരു നടിയുടെ മൊഴിയുമുണ്ട്. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കാൻ 17 റീ ടേക്കുകൾ വേണ്ടിവന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി ശാസിച്ചെന്നും നടി പറയുന്നു.