kozhikkodu lodge | Starvision News Malayalam

കോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം കൊലപാതകം; കൂടെയുണ്ടായിരുന്ന യുവാവിനായി തിരച്ചിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്.
24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ നടക്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട്ട് കണ്ടെത്തിയിട്ടുണ്ട്. സനൂഫിനായി അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട്ടെത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

The post കോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം കൊലപാതകം; കൂടെയുണ്ടായിരുന്ന യുവാവിനായി തിരച്ചിൽ appeared first on Starvision News Malayalam.