km-basheer | Starvision News Malayalam

🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി.

സംഭവം നടന്നിട്ട് ഏഴ് വർഷം തികയാനിരിക്കെയാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

2019 ആഗസ്റ്റ് 3-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേരളത്തെ നടുക്കിയ സംഭവം. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്.

അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. തുടക്കത്തിൽ പൊലീസും വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

എന്നാൽ, ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് സംഭവത്തിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായത്.

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായ കെ എം ബഷീർ കേസ് ഇനി വിചാരണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നീണ്ടുനിന്ന നിയമനടപടികൾക്ക് ശേഷം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും മാധ്യമപ്രവർത്തക സമൂഹവും.

The post 🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി appeared first on Starvision News Malayalam.