Kizhakkambalam | Starvision News Malayalam
മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ മരിച്ചു
ട്വന്റി 20യുടെ ലൈറ്റണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരെത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ട്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, മർദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വീടുകളിൽ ലൈറ്റ് നിർബന്ധപൂർവ്വം അണയ്ക്കാൻ ദീപു ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
The post മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ മരിച്ചു appeared first on Starvision News Malayalam.
കിഴക്കമ്പലത്തെ അക്രമം; പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ കലാപശ്രമത്തിൽ പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ്. കിറ്റെക്സിലെ തൊഴിലാളികൾക്കെതിരെ സമാന രീതിയിൽ മുൻപൊന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരുടേതാണെന്നും സാബു ജേക്കബ് പ്രതികരിച്ചു. കേരളത്തിൽ ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്താൻ സിസിടിവി പരിശോധിച്ചുവരികയാണെന്നും സാബു പറഞ്ഞു.
സാബു എം ജേക്കബിന്റെ പ്രതികരണം;വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് മറ്റു തൊഴിലാളികളുമായി തർക്കമുണ്ടായി. ഒരേ ക്വാട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികൾ രണ്ട് വിഭാ​ഗമായി ചേരിതിരിഞ്ഞാണ് തർക്കം തുടങ്ങിയത്. സെക്യൂരിറ്റി ഇടപെട്ടപ്പോൾ അയാൾക്ക് നേരെ ആക്രമണം ഉണ്ടായി. പിന്നീട് കൂടുതൽ സെക്യൂരിറ്റി വന്നു സൂപ്പർ വൈസേഴ്സ് വന്നു. എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതി വന്നപ്പോ പൊലീസിനെ വിളിച്ചു. പൊലീസിനെയും അവർ ആക്രമിച്ചു. അന്വേഷണത്തിൽ മനസിലാവുന്നത് ഇവർ എന്തോ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായിട്ടാണ്. അതിന്റെ ലഹരിയിൽ എല്ലാം കൈവിട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. ഇത് ആദ്യ സംഭവമാണ്.
ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമാണ്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ആരോപണങ്ങൾക്ക് പിന്നിൽ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോ​ഗിച്ചെന്നോ നാട്ടുകാരെ ഉപയോ​ഗിച്ചെന്നോ ഉള്ള കേസുകളില്ല, പൊലീസ് റെക്കോർഡുകളില്ല. ലഹരി സുലഭമായി ഇവിടെ കിട്ടുന്നുവെന്ന കാര്യം ആരും എന്താണ് ആലോചിക്കാത്തത്. ലഹരി എത്തിക്കാൻ കേരളത്തിലെല്ലാ സ്ഥലത്തും സൗകര്യമുണ്ട്. ക്യാമറകൾ പരിശോധിക്കുകയാണ്, കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.
The post കിഴക്കമ്പലത്തെ അക്രമം;  പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ് appeared first on Starvision News Malayalam.
കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം; 150 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
കൊച്ചി: കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ നാലു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം 150 ഓളം വരുന്ന അക്രമികളെ കസ്റ്റഡിയിലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നു. എ.ആർ. ക്യാമ്പിൽ നിന്ന് 500 പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച അർധരാത്രിയോടെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് താമസസ്ഥലത്ത് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം നേരിൽകണ്ട പ്രദേശവാസിയാണ് വിവരം കുന്നത്തുനാട് പൊലീസിനെയും പൊലീസ് കൺട്രോൾ റൂമിനെയും അറിയിച്ചത്. ഇതേതുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ നൂറോളം വരുന്ന തൊഴിലാളികൾ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.
പൊലീസ് ജീപ്പുകൾക്ക് നേരെ കല്ലെറിഞ്ഞ തൊഴിലാളികൾ ഒരു വാഹനം തകർക്കുകയും മറ്റൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് വാനിനും പ്രദേശവാസികൾക്കും നേരെയും തൊഴിലാളികൾ കല്ലെറിഞ്ഞെന്ന് ദൃക്സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി തൊഴിലാളികൾ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. ഇതേതുടർന്ന് പുലർച്ചെ നാലിന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.
The post കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം; 150 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ appeared first on Starvision News Malayalam.