Kiran Kumar | Starvision News Malayalam
	1	</sy:updateFrequency>
Kiran Kumar | Starvision News Malayalam
വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. കിരണിനെതിരായ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ നാളെ വിധിക്കും. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. കഴിഞ്ഞ ജൂൺ 21നാണ് ആയുർവേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ [...]
The post വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി appeared first on Starvision News Malayalam.
വിസ്‌മയ കേസ് പ്രതി കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുട‌ർന്ന് വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ(30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.കിരണിന് പെൻഷൻ പോലും നൽകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവിൽ സർവീസ് റൂൾസ് 1960 പ്രകാരമാണ് ഈ നടപടി. ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ വിസ്‌മയയെ(24) കണ്ടെത്തിയത്. കിരണിന്റെത് സ്‌ത്രീ [...]
The post വിസ്‌മയ കേസ് പ്രതി കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുട‌ർന്ന് വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ(30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.കിരണിന് പെൻഷൻ പോലും നൽകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവിൽ സർവീസ് റൂൾസ് 1960 പ്രകാരമാണ് ഈ നടപടി.
ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ വിസ്‌മയയെ(24) കണ്ടെത്തിയത്. കിരണിന്റെത് സ്‌ത്രീ വിരുദ്ധ പ്രവൃത്തിയും, സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമലംഘനമാണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. സംഭവം നടന്നയുടൻ രജിസ്‌റ്റർ ചെയ്‌ത കേസിൽ കിരണിനെ ജൂൺ 22ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
1960ലെ സിവിൽ സ‌ർവീസ്ചട്ടത്തിലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 93(ഇ) അനുസരിച്ച് സ്‌ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം കിരൺ നടത്തിയതായി കണ്ടെത്തി. സർക്കാർ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ സ്‌ത്രീധന പീഡനം നടത്തിയതിനെ തുടർന്ന് ഭാര്യ മരണപ്പെട്ട കാരണം കൊണ്ട് സർവീസിൽ നിന്നും പിരിച്ചുവിടപ്പെടുന്നത് ഇതാദ്യമാണ്.