kerala waste | Starvision News Malayalam

മാലിന്യത്തിൽനിന്ന് വൈദ്യുതി; 500 ടൺ ശേഷിയുള്ള പ്ലാന്റുമായി കേരളം
തിരുവനന്തപുരം: മാലിന്യസംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും സംസ്കരണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി വൻകിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള കേന്ദ്രീകൃത ‘വേസ്റ്റ് ടു എനർജി’ പ്ലാന്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർ.ഡി.എഫ്) പ്ലാന്റുകളും സ്ഥാപിക്കാനാണ് പദ്ധതി.

പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളെ പ്രാദേശിക കേന്ദ്രങ്ങളിൽ ആർ.ഡി.എഫാക്കി മാറ്റിയശേഷം കേന്ദ്രീകൃത പ്ലാന്റിൽ ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

നിലവിൽ ക്ലീൻ കേരള കമ്പനി മുഖേന പ്രതിവർഷം അയ്യായിരത്തോളം ടൺ അഴുകാത്ത മാലിന്യം സംസ്കരണത്തിനായി അയൽസംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇതിന് വേണ്ടിവരുന്ന ചെലവ് നിയന്ത്രിക്കാനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനുമാണ് പുതിയ നീക്കം.

വേസ്റ്റ് ടു എനർജി പ്ലാന്റിനായി കൊച്ചിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പരിശോധിച്ച് ടെൻഡർ രേഖകൾ തയ്യാറാക്കാൻ ശുചിത്വ മിഷൻ കൺസൾട്ടന്റിനെ ചുമതലപ്പെടുത്തി. ഉയർന്ന സാങ്കേതികവിദ്യ ആവശ്യമായതിനാൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് സാധ്യത.

ഊർജ പ്ലാന്റിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി 12 ആർ.ഡി.എഫ് പ്ലാന്റുകളും സ്ഥാപിക്കും. നിലവിൽ സ്വകാര്യ മേഖലയിൽ അഞ്ച് ആർ.ഡി.എഫ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന അഞ്ചുവർഷത്തെ ശുചിത്വ പ്രചാരണത്തിന്റെ ആദ്യവർഷംതന്നെ പദ്ധതിയുടെ നിർമാണനടപടികൾ ആരംഭിക്കാനാണ് തീരുമാനം. 2031-ഓടെ കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ഇംപാക്ട് കേരള തുടങ്ങിയ ഏജൻസികളെ ഏകോപിപ്പിച്ച് പുതിയ മാലിന്യസംസ്കരണ അതോറിറ്റി രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

The post മാലിന്യത്തിൽനിന്ന് വൈദ്യുതി; 500 ടൺ ശേഷിയുള്ള പ്ലാന്റുമായി കേരളം appeared first on Starvision News Malayalam.