kanoor vasootty | Starvision News Malayalam

സംസ്കൃതി- കെ.പി.എ.സി. ലളിത സ്മാരക നാടകപ്രതിഭാ പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്
തിരുവനന്തപുരം : നാടകരംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി മികച്ച നാടകപ്രവർത്തകന് കോലിയക്കോട് സംസ്കൃതി നൽകുന്ന സംസ്കൃതി- കെ.പി.എ.സി. ലളിത സ്മാരക നാടക പ്രതിഭാപുരസ്കാരത്തിന് കണ്ണൂർ വാസൂട്ടി അർഹനായി. 10,001 രൂപയും മംഗളപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം.

അരങ്ങിൽ 50 വർഷം പൂർത്തിയാക്കുന്ന നാടകനടനും സംവിധായകനുമാണ് വാസൂട്ടി.

അശോക് ശശി, വിഭു പിരപ്പൻകോട്, എസ്. ആർ. ലാൽ, സൂരജ് പ്രകാശ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

കേരള സംഗീത നാടക അക്കാദമി മൂന്നുതവണ മികച്ച നടനായും ഒരു തവണ മികച്ച സംവിധായകനായും വാസൂട്ടിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഡബ്ബിങ് ആർട്ടിസ്റ്റ്, സിനിമ, സീരിയൽ, ഷോർട്ട് ഫിലിം അഭിനേതാവ് തുടങ്ങിയ നിലകളിലും വാസൂട്ടിയുടെ പ്രകടനം ശ്രദ്ധേയമാണ്‌. ആയിരത്തിലധികം ജനകീയ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കലാശ്രീ പുരസ്കാരം നൽകി ആദരിച്ച ബഹുമുഖപ്രതിഭ കൂടിയാണ് കണ്ണൂർ വാസൂട്ടി. നാടകരംഗത്തെ അനുഭവങ്ങളും ജീവിതവും കോർത്തിണക്കി ‘വളഞ്ഞ രശ്മികളുള്ള സൂര്യൻ’ എന്ന ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 16ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത് ഓഗസ്റ്റ് 20 വരെ

5 നാടകങ്ങൾ ഉൾപ്പെടുത്തി

കോലിയക്കോട്ട് വച്ചു നടക്കുന്ന കെ.പി.എ.സി. ലളിത സ്മാരക പ്രൊഫഷണൽ നാടക രാവിൻ്റെ സമാപന സമ്മേളനത്തിൽ വെച്ച് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ

കെ. ജയകുമാർ പുരസ്കാരം

സമ്മാനിക്കും.

The post സംസ്കൃതി- കെ.പി.എ.സി. ലളിത സ്മാരക നാടകപ്രതിഭാ പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക് appeared first on Starvision News Malayalam.