Kafir screenshot controversy | Starvision News Malayalam
കാഫിർ സ്ക്രീൻഷോട്ട്: കുറ്റക്കാരൻ റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ. എഫ്.ഐ.
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ.
വടകര ബ്ലോക്ക് കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റി പറയുന്നു.
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കാൻ ഇന്ന് ഡി.വൈ.എഫ്.ഐ. വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്ക് റിബേഷ് ബാലകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ്.
The post കാഫിർ സ്ക്രീൻഷോട്ട്: കുറ്റക്കാരൻ റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ. എഫ്.ഐ. appeared first on Starvision News Malayalam.
കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫ്; ആവർത്തിച്ച് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫെന്ന് ആവർത്തിച്ച് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വിഷയത്തിൽ സിപിഐഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യാജ നിർമിതിക്ക് പിന്നിൽ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എൻകൗണ്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ഡിവൈഎഫ്ഐ നേതാവ് റിബേഷ് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ നോക്കിയെന്നാണ് പാറയ്ക്കൽ അബ്ദുള്ളയ്ക്കെതിരെ വക്കീൽ നോട്ടീസിൽ റിബേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം. റിബേഷ് അയച്ച വക്കീൽ നോട്ടീസിൽ പ്രതികരണവുമായി പാറയ്ക്കൽ അബ്ദുള്ളയും രം​ഗത്തെത്തി. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരം മാത്രമാണ് പുറത്തെത്തിയതെന്നും ഇത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ വക്കീൽ നോട്ടീസ് അയയ്‌ക്കേണ്ടത്‌ ആഭ്യന്തരമന്ത്രിക്കാണെന്നും പാറയ്ക്കൽ അബ്ദുള്ള തിരിച്ചടിച്ചു.
The post കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫ്; ആവർത്തിച്ച് എം.വി.ഗോവിന്ദൻ appeared first on Starvision News Malayalam.
‘പോരാളി ഷാജിയല്ല ഇടതുപക്ഷം; വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ല’; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു ഡി എഫിനെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടകരയിൽ അധിക്ഷേപം തുടങ്ങിവച്ചത് യു ഡി എഫാണ്. ‘ടീച്ചറമ്മ’ എന്ന പേരിനെ ആക്രമിച്ചാണ് യു ഡി എഫ് തുടങ്ങിയത്. കെ കെ ശൈലജ മുസ്ലിം വിരോധിയെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശൈലജക്കെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുസ്ലിം വിഭാഗത്തിന് നേരെ ടീച്ചർ വിദ്വേഷ പരാമർശങ്ങളുന്നയിച്ചു എന്ന് പ്രചാരണമുണ്ടായി. ലൗ ജിഹാദിന്റെ കാര്യത്തിൽ ആർ എസ് എസിന്റെ നിലപാടാണ് ശൈലജയുടേത് എന്നുപോലും പ്രചരിപ്പിച്ചു. കാന്തപുരം എ പി അബൂബക്കറിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് ടീച്ചർക്കെതിരെ പ്രചാരണം നടത്തി. പാനൂർ ബോംബ് കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രമടക്കം വ്യാജമായി നിർമിച്ചു. ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ മാഹിയിലും പേരാമ്പ്രയിലുമുള്ള മുസ്ലിം ലീഗ് പ്രവർത്തകരടക്കമുണ്ട്. ഇവർക്കെല്ലാമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലായ്പ്പോഴും മതനിരപക്ഷേതക്കായി നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് സി പി എമ്മെന്നും ഗോവിന്ദൻ പറഞ്ഞു.
എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോൺഗ്രസ് മത്സരിച്ചത്. കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് സി പി എമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ല. കെ കെ ലതിക സ്ക്രീൻഷോട്ട് പങ്കുവച്ചത് അത് പ്രചരിപ്പിക്കാനല്ല. നാടിനാപത്താണെന്നും ഇത്തരം പ്രവണത തടയണമെന്നും ആഗ്രഹിച്ചാണ് അത് പങ്കുവച്ചത്. സംഭവത്തിൽ ആദ്യം ഇടതുമുന്നണിയാണ് പരാതി കൊടുത്തത്. ഇടതു സൈബർ ഗ്രൂപ്പുകളെന്ന പേരിൽ പറയുന്നവരുമായോ വാട്സാപ്പ് ഗ്രൂപ്പുകളുമായോ പാർട്ടിക്ക് ബന്ധമില്ല. പോരാളി ഷാജിയല്ല ഇടതുപക്ഷം. റെഡ് എൻകൗണ്ടറിന് ആളെ അറിയാമെങ്കിൽ പറയട്ടെ. യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തണം- സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
The post ‘പോരാളി ഷാജിയല്ല ഇടതുപക്ഷം; വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ല’;  എം.വി. ഗോവിന്ദൻ appeared first on Starvision News Malayalam.