Jaseela | Starvision News Malayalam

‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം
കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഒൻപതര പവൻ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുെട പങ്ക് തെളിയിക്കാനായില്ല.

സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കിയില്ലെന്ന് ആദൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയതെന്ന് ഉമ്മ പറയുന്നു. അവരുടെ വീട്ടിൽ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉമ്മ പറയുന്നു. ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്. ഉമ്മ മരിച്ചതറിയാതെ കുഞ്ഞുങ്ങൾ അമ്മയെവിടെയെന്ന് ചോദിക്കുന്നതായും ജസീലയുടെ ഉമ്മയുടെ വാക്കുകൾ.

താനല്ല ഇത് ചെയ്തതെന്ന് ഖുറാനിൽ തൊട്ട് ജസീല സത്യം ചെയ്തിരുന്നു. എന്നിട്ടും അവരൊന്നും വിശ്വസിച്ചില്ല. ഭർത്താവിന്റെ കുടുംബവും വലിയ രീതിയിൽ ജസീലക്കെതിരെ ആക്ഷേപമുന്നയിച്ചു. ഈ സംഭവങ്ങളെ തുടർന്ന് വലിയ മാനസിക വിഷമത്തിലായ ജസീല കഴിഞ്ഞ ഞായറാഴ്ചയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. എസ് പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സ്വർ‌ണം കാണാതായതിലും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിക്കുന്നു.

The post ‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം appeared first on Starvision News Malayalam.