Jammu and Kashmir | Starvision News Malayalam
	1	</sy:updateFrequency>
Jammu and Kashmir | Starvision News Malayalam
	<width>32</width>
	<height>32</height>
സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്‍റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്. രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. വരൾച്ച [...]
The post സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്‍റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം appeared first on Starvision News Malayalam.
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്.
ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ
കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘർഷമാക്കി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഓൺലൈൻ വാർത്താ പോർട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്. കിഷ്‌ത്വാർ ജില്ലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, സോഷ്യൽ മീഡിയ വാർത്താ ഹാൻഡിലുകളുടെയും ലിസ്റ്റ് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കിഷ്ത്വാർ ജില്ലാ [...]
The post ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘർഷമാക്കി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഓൺലൈൻ വാർത്താ പോർട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്.
കിഷ്‌ത്വാർ ജില്ലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, സോഷ്യൽ മീഡിയ വാർത്താ ഹാൻഡിലുകളുടെയും ലിസ്റ്റ് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കിഷ്ത്വാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വിലക്ക് ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
കാട്ടിൽ നിന്ന് തടി കൊണ്ടുവരികയായിരുന്ന സംഘത്തിൻ്റെ പക്കൽ നിന്നും ഒരു തടി മദ്രസയ്ക്ക് സമീപം വീണതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്‌പരമുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നിരവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ ബിഎൻഎസ് 125, 125(എ), 191(2) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവാവ് നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സാമുദായിക കലാപത്തിനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 353 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ ആകാശയുദ്ധം; പഞ്ചാബിലും രാജസ്ഥാനിലും ജമ്മുവിലും പാക് ആക്രമണം; F 16 യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യ
ശ്രീനഗര്‍: ഇന്ത്യ – പാകിസ്ഥാന്‍ സൈനിക നീക്കങ്ങള്‍ അടുത്ത തലത്തിലേക്ക് നീങ്ങുന്നു. അതിര്‍ത്തിയില്‍ വന്‍ വ്യോമാക്രമണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെങ്കിലും എല്ലാ നീക്കങ്ങളേയും കൃത്യമായി പ്രതിരോധിച്ചു. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണമുണ്ടായെങ്കിലും എല്ലാം ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതിരോധിച്ചു.
The post അതിര്‍ത്തിയില്‍ ആകാശയുദ്ധം; പഞ്ചാബിലും രാജസ്ഥാനിലും ജമ്മുവിലും പാക് ആക്രമണം; F 16 യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യ appeared first on Starvision News Malayalam.
പൂഞ്ചിൽ പാകിസ്ഥാന്റെ കനത്ത ഷെല്ലിംഗ്, 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്‌ടമായി, 57 പേർക്ക് പരിക്ക്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ നിയന്ത്രണ രേഖയുടെ സമീപം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യാപക ഷെൽ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാൻ കനത്ത ഷെൽ ആക്രമണം നടത്തിയിരിക്കുന്നത്. 12 ഇന്ത്യക്കാർക്ക് ഇവിടെ ജീവൻ നഷ്‌ടമായി. കാശ്‌മീരിലാകെ 57 പേർക്ക് പരിക്കേറ്റു. ഇതിൽ 42പേരും പൂഞ്ചിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ സഹോദരങ്ങളടക്കം നാല് കുട്ടികളുമുണ്ട്.പഹൽഗാം ആക്രമണത്തിന് ഇന്ത്യ ബുധനാഴ്‌ച പുലർച്ചെ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധത്തിന് [...]
The post പൂഞ്ചിൽ പാകിസ്ഥാന്റെ കനത്ത ഷെല്ലിംഗ്, 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്‌ടമായി, 57 പേർക്ക് പരിക്ക്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും appeared first on Starvision News Malayalam.
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ നിയന്ത്രണ രേഖയുടെ സമീപം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യാപക ഷെൽ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാൻ കനത്ത ഷെൽ ആക്രമണം നടത്തിയിരിക്കുന്നത്. 12 ഇന്ത്യക്കാർക്ക് ഇവിടെ ജീവൻ നഷ്‌ടമായി. കാശ്‌മീരിലാകെ 57 പേർക്ക് പരിക്കേറ്റു. ഇതിൽ 42പേരും പൂഞ്ചിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ സഹോദരങ്ങളടക്കം നാല് കുട്ടികളുമുണ്ട്.പഹൽഗാം ആക്രമണത്തിന് ഇന്ത്യ ബുധനാഴ്‌ച പുലർച്ചെ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധത്തിന് മറുപടിയായാണ് വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് പ്രകോപനം. 
അതേസമയം ഇന്ത്യയിൽ ഇനിയും ആക്രമിച്ചാൽ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമിക്കാൻ മടിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിദേശരാജ്യ പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.പൂഞ്ചിലെ ആക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ ശക്തമായി മറുപടി നൽകി. പാകിസ്ഥാൻ ഭാഗത്തും ആൾനാശവും മറ്റുമുണ്ടായതായാണ് റിപ്പോർട്ട്. പൂഞ്ചിന് പുറമേ ബാലാകോട്, മെന്ഥാർ, മാൻകോട്ട്,കൃഷ്‌ണ ഘടി, ഗുൽപൂർ, കെർണി എന്നിവിടങ്ങളിലും ഷെൽ ആക്രമണം ഉണ്ടായി. രജൗരിയിൽ അഞ്ച് കുട്ടികളടക്കം 10 പേർക്ക് ഷെൽ ആക്രമണത്തിൽ പരിക്കേറ്റു. തുടർച്ചയായി 13-ാം ദിവസമാണ് പാകിസ്ഥാൻ വെടിനിർ‌ത്തൽ ലംഘിച്ച് ഇവിടെ ആക്രമണം നടത്തുന്നത്.പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകുമെന്നാണ് പാകിസ്ഥാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയാൽ പിന്നീടുള്ള തിരിച്ചടി അതിഭീകരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകുന്നത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ ഉൾപ്പെടെ ആക്രമിക്കാൻ മടിക്കില്ലെന്ന താക്കീതാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
അതിർത്തി പൂർണമായി അടയ്ക്കും, പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം; ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ [...]
The post അതിർത്തി പൂർണമായി അടയ്ക്കും, പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം; ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ appeared first on Starvision News Malayalam.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.
പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ഇതാദ്യമായാണ്. രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്. നയതന്ത്ര കാര്യാലയത്തിൽ ഏതാനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ഒഴിച്ചാൽ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍
കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്‌. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലാണ് മലയാളിയുടെ പേര് ഉള്ളത്. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് [...]
The post ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍ appeared first on Starvision News Malayalam.
ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളി; സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; വി.ഡി സതീശൻ
തിരുവനന്തപുരം: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. കശ്മീരിൻ്റെ ചരിത്രത്തിൻ വിനോദ സഞ്ചാരികൾക്ക് എതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ് നടക്കുന്നത്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണ രീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാനപ്പെട്ട [...]
The post ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളി; സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; വി.ഡി സതീശൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു.
കശ്മീരിൻ്റെ ചരിത്രത്തിൻ വിനോദ സഞ്ചാരികൾക്ക് എതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ് നടക്കുന്നത്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണ രീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
കശ്മീരിലുള്ള മലയാളികളുടെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. മലയാളികൾ എല്ലാം സുരക്ഷിതർ എന്നാണ് ഇപ്പോഴത്തെ വിവരം. അടിയന്തര സാഹചര്യം ഉണ്ടായാൽ ഡൽഹി കേരള ഹൗസുമായി കോ-ഓർഡിനേറ്റ് ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. മലയാളികളെ മടക്കി കൊണ്ട് വരാനും അടിയന്തര ഇടപെടൽ ഉണ്ടാകും. ടി.സിദ്ധിഖ്, മുകേഷ്, കെ.പി.എ മജീദ്, ആൻസലയൻ എന്നീ എംഎൽഎമാരും നിയമസഭാ ജീവനക്കാരും കശ്മീരിൽ ഉണ്ട്. അവരുമായും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫോണിൽ സംസാരിച്ചു.
‘ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ തീവ്രവാദികള്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി’, വിവാഹം കഴിഞ്ഞത് ആറ് ദിവസം മുമ്പ്
പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന് സമീപമിരിക്കുന്ന യുവതിയുടെ ചിത്രം നൊമ്പരമായി മാറുന്നു. വെറും ആറ് ദിവസം മുമ്പ് മാത്രം വിവാഹിതരായവരാണ് യുവതിയും യുവാവും. ഇവരുടെ പേരോ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തന്റെ ഭര്‍ത്താവിന്റെ ജീവന് വേണ്ടി അലമുറയിട്ട് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഏതാനും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. താനും ഭര്‍ത്താവും പാനി പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ [...]
The post ‘ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ തീവ്രവാദികള്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി’, വിവാഹം കഴിഞ്ഞത് ആറ് ദിവസം മുമ്പ് appeared first on Starvision News Malayalam.
ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്
പഹല്‍ഗാം: ജമ്മു കാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ അഞ്ചായി. പരിക്കേറ്റ എട്ട് പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബൈസാറിന്‍ എന്ന കുന്നിന്‍ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായോട് ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. [...]
The post ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക് appeared first on Starvision News Malayalam.
ജമ്മുകശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു
ദില്ലി: ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് [...]
The post ജമ്മുകശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു appeared first on Starvision News Malayalam.
ദില്ലി: ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.