james koodal | Starvision News Malayalam
	1	</sy:updateFrequency>
james koodal | Starvision News Malayalam
വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ; ജെയിംസ് കൂടൽ
മനാമ: വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തു ചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന. മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്. വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം. [...]
The post വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ; ജെയിംസ് കൂടൽ appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തു ചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന.
മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്.
വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം. ടി.എൻ ശേഷൻ, ഡോ.ബാബു പോൾ, കെ.പി. പി നമ്പ്യാർ, ഡോ. ജോർജ് സുദർശൻ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വമാണ് ഈ സംഘടനയെ വളർത്തിയത്. എന്നാൽ ഇപ്പോൾ ഗ്രൂപ്പുകൾ ചേർന്നുള്ള ചേരിതിരിവ് എന്തിനുവേണ്ടി എന്ന് ഇനിയും വ്യക്തമാകുന്നില്ല. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നല്ലൊരു വേദി കണ്ടിട്ടുമില്ല. പക്ഷേ കക്ഷിരാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോര് എന്ന പോലെ ഇപ്പോൾ ചിന്നഭിന്നമാണ് ഈ കൂട്ടായ്മയും ഇതിലെ പ്രവർത്തനവും.
കേരളത്തിലും മറ്റിടങ്ങളിലുമുള്ള മലയാളികളുടെ സ്വത്തവകാശം, പൗരാവകാശങ്ങൾ, സുരക്ഷ, ന്യായമായ പങ്കാളിത്തം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് പ്രവാസി സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കാനും കഴിഞ്ഞ കാലങ്ങളിൽ ഡബ്ലിയു എം.സി മടികാണിച്ചിട്ടില്ല. എന്നാൽ കാലക്രമത്തിൽ വേൾഡ് മലയാളി കൗൺസിലിൽ വളർച്ചയുടെ ഘട്ടത്തിലാണ് ഭിന്നിപ്പുകളും ഉണ്ടായത്. ആളുകൾ വ്യതിചലിച്ച് പല ഗ്രൂപ്പുകളായി മാറി. എന്നാൽ ഇത് സംഘടനക്ക് ഗുണകരമായോ എന്ന കാര്യത്തിൽ സംശയമാണ്.
വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുകയാണ് സംഘടന ഇന്ന്. ഏറ്റവും വലിയ മലയാളികളുടെ കൂട്ടായ്മ എന്ന പേരെടുത്ത സംഘടനയാണ് ഇന്ന് ഇത്തരത്തിൽ 3 സംഘനകളായി ചേരിതിരിഞ്ഞ് മാറുന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതിനും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സംഗമസ്ഥാനമാണ് ഇന്ന് ഈ സ്ഥിതിയിലായിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഡബ്ലിയു.എം.സി ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു. ഒരുഘട്ടത്തിൽ മറ്റ് സാംസ്‌കാരിക സാമൂഹിക അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി ചാരിറ്റിക്കും കലാപരിപാടികൾക്കും ആഘോഷങ്ങൾക്കുമപ്പുറം തൊഴിൽപരമായ മുന്നേറ്റത്തിനും ഡബ്ലിയു എം.സി ഊന്നൽ നൽകിയിരുന്നു. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും നിന്ന് മലയാളികൾ നേടിയെടുത്ത അനുഭവവും അറിവും കഴിവും സാമർത്ഥ്യവും ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും സംരംഭകത്വവും മറ്റൊരു മലയാളിക്കുകൂടി ഉപകരിക്കണമെന്ന ചിന്ത സംഘടനയിൽ ഉള്ളവർക്ക് വേണ്ടത് അനിവാര്യമാണ്. മാറ്റി ചിന്തിക്കാനും പ്രവർത്തിക്കുവാനും ഇനിയും സമയമുണ്ട്. ഇതേ കാലഘട്ടത്തിൽ രൂപം കൊണ്ട മറ്റു സംഘടനകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടുപോകുമ്പോഴാണ് വേൾഡ് മലയാളി കൗൺസിലിന്റെ ഈ അപചയം എന്ന് ആലോചിക്കേണ്ടതാണ്. ഇതിനൊരു മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒന്നിച്ചു നിൽക്കേണ്ടവർ ഭിന്നിച്ചപ്പോൾ ബാക്കിയായത് അപമാനവും ചീത്തപ്പേരും മാത്രമാണ്.വേൾഡ് മലയാളി കൗൺസിലിന്റെ 3 ഗ്രൂപ്പുകളും 50 രാജ്യങ്ങളിലായി 70 പ്രൊവിൻഡുകൾ ഉണ്ടെന്നാണ് വാദിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണിത് ? സത്യം തിരിച്ചറിയാനുള്ള ബോധം മലയാളിക്ക് ഇല്ലെന്ന് ധരിക്കുന്നത് അപഹാസ്യമാണ്. വിവേകമുള്ള മലയാളികൾ പരിഹസിക്കുക തന്നെ ചെയ്യും. നിരവധി പ്രവർത്തനങ്ങൾ സാമൂഹിക പുരോഗതിക്കായി ചെയ്യാൻ കഴിയുന്ന സംഘടനയാണ് ഇത്തരത്തിൽ അധപ്പതിക്കുന്നത്.
3 സംഘടനകളും മത്സരിച്ച് കോൺഫറൻസുകൾ നടത്തുന്നത് വ്യക്തിബന്ധങ്ങളെ പോലും ബാധിക്കുകയാണ്. വിശിഷ്ഠതിഥികളായി എത്തുന്നവർ ഈ സംഘടനയിലെ ചേരിതിരിവിന്റെ പേരിൽ ധർമ്മസങ്കടത്തിലാക്കുന്നതിന് പലരും സാക്ഷികളാണ്. അതുകൊണ്ടു തന്നെയാണ് പല പ്രമുഖരും സംഘടനയോട് മുഖം തിരിഞ്ഞു നിൽക്കുന്നത്. എന്താണ് വേൾഡ് മലയാളി കൗൺസിലിൽ സംഭവിക്കുന്നതെന്ന് പലർക്കും വ്യക്തവുമല്ല. എന്തായാലും വെട്ടി മുറിച്ചും തമ്മിലടിച്ചും വേൾഡ് മലയാളി കൗൺസിൽ നിഷ്പ്രഭമാകുന്നത് സങ്കടകരമാണെന്ന് പറയാതെ വയ്യ.
വയനാട് ദുരന്തം: ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഒഐസിസി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ [...]
The post വയനാട് ദുരന്തം: ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഒഐസിസി appeared first on Starvision News Malayalam.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി സഹകരിച്ച് പ്രവർത്തിക്കും.
എല്ലാ ഒഐസിസി – ഇൻകാസ് കമ്മിറ്റികളും വയനാട് പുനരധിവാസ പ്രവർത്തന പദ്ധതികളിൽ സജീവമായി പങ്കെടുക്കുമെന്ന് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ പറഞ്ഞു. കെപിസിസിയുടെ മാർഗനിർദ്ദേശം അനുസരിച്ചായിരിക്കും പുനരധിവാസ പ്രവർത്തനങ്ങളിൽ ഒഐസിസി പങ്കെടുക്കുകയെന്നും ജയിംസ് കൂടൽ അറിയിച്ചു.
വയനാട്  പുനരധിവാസത്തിന് പൂർണ്ണ പിന്തുണയുമായി ഒഐസിസി ഇൻകാസ്  പ്രവർത്തകർ മുന്നിട്ട് ഇറങ്ങുമെന്ന്  നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരായ വർഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ബിജു കല്ലുമല (സൗദി അറേബ്യ), ഗഫൂർ ഉണ്ണികുളം (ബഹ്റൈൻ), സുനിൽ അസീസ് (യുഎഇ), സജി ഔസേഫ് / പ്രസാദ് (ഒമാൻ), ബേബി മണക്കുന്നേൽ (അമേരിക്ക), പ്രിൻസ് കാലയിൽ (കാനഡ), കെ.കെ. മോഹൻദാസ് (യുകെ), ലിങ്ക്സ്റ്റർ മാത്യൂസ് (അയർലൻഡ്), സമീർ (ഖത്തർ), ഷൈൻ റോബർട്ട് (ഇറ്റലി), ബ്ലെസൻ എം ജോസ് (ന്യൂസീലൻഡ് ), ഫൈസൽ ബാബു (മലേഷ്യ), ഒഐസിസി ഓഷ്യാനിയ കൺവീനർ ജോസ് എം ജോർജ്ജ്, ഓസ്ട്രേലിയ കോഡിനേറ്റർമാരായ ബൈജു ഇലഞ്ഞിക്കുടി, ജിൻസ് മോൻ, മാമ്മൻ ഫിലിപ്പ്, ജിൻസൺ കല്ലുമാടിക്കൽ, സണ്ണി മുളയ്ക്കുവാരിക്കൽ (ജർമ്മനി), ഡിനു ഭാസ്ക്കർ (സിംഗപ്പൂർ), മനു, സിബിൻ പറങ്കൻ (ലൈബീരിയ), റിൻസ് നിലവൂർ (ഓസ്ട്രിയ പ്രസിഡൻ്റ്), വിഷ്ണു ടി.ജി (മാൾട്ട പ്രസിഡൻ്റ്) എന്നിവർ അറിയിച്ചു
ഒഐസിസി യുകെയും മാഗ്ന വിഷൻ ചാനലും ചേർന്ന് വയനാട് ദുരന്തത്തിന് കൈത്താങ്ങായി ദുരന്തമുഖത്ത് വേണ്ട അത്യവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി കളക്ടറുടെ അനുമതിയോടെ പ്രവർത്തിക്കുന്നുവന്ന് മാഗ്ന വിഷൻ എംഡി ജോയിസ് ജയിംസും ഒഐസിസി യുകെയ്ക്കു വേണ്ടി പ്രസിഡൻ്റ് കെ. കെ മോഹൻദാസും അറിയിച്ചു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ [...]
The post ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല appeared first on Starvision News Malayalam.
വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു. അതീവ ദുഃഖകരമായ വാര്‍ത്തകളാണ് [...]
The post വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. appeared first on Starvision News Malayalam.