Ironman 70.3 Championship | Starvision News Malayalam

അയൺ മാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പ് ബഹ്റൈനിൽ നടന്നു
മനാമ: അയൺ മാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിന് ബഹറിൻ ആതിഥേയത്വം വഹിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് ചാമ്പ്യൻഷിപ്പ് നടന്നത്. മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ചീഫുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെയും പങ്കാളിത്തത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്.

ബഹ്‌റിനും മറ്റു ജി.സി.സി രാജ്യങ്ങളും ഉൾപ്പെടെ 77 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,061 മത്സരാർത്ഥികളുമായി മൂന്ന് ഘട്ടങ്ങളിലായാണ് ടൂർണമെൻറ് നടന്നത്. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെട്ടതായിരുന്നു ടൂർണമെൻറ്.

പുരുഷവിഭാഗത്തിൽ ഫ്രഞ്ച് താരം വിൻസെന്റ് ലൂയിസ് ഒന്നാം സ്ഥാനവും ബ്രിട്ടീഷ് താരം സാമുവൽ ഡിക്കിൻസൺ രണ്ടാം സ്ഥാനവും ജർമ്മൻ താരം മാക്‌സിമിലിയൻ സ്‌പെർൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ ഫ്രഞ്ച് താരം മർജോലൈൻ പിയർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓസ്‌ട്രേലിയൻ താരം നതാലി വാൻ കോവേർഡൻ രണ്ടാം സ്‌ഥാനത്തും നെതർലൻഡ് താരം ഡൈഡെ ഡീഡെറിക്‌സ് മൂന്നാമതും എത്തി.

വിക്ടോറിയസ്, കെഎച്ച്‌കെ ടീമുകളെ പ്രതിനിധീകരിച്ച് ഷെയ്ഖ് നാസർ, ഷെയ്ഖ് ഖാലിദ് എന്നിവർ പങ്കെടുത്തു. പുരുഷ ടീമുകളിൽ വിക്ടോറിയസ്, കെഎച്ച്‌കെ ടീം രണ്ടാം സ്ഥാനത്തെത്തി.  ബഹ്‌റൈൻ ആറാം തവണയാണ് അയൺമാൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

The post അയൺ മാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പ് ബഹ്റൈനിൽ നടന്നു appeared first on Starvision News Malayalam.