INS Kochi | Starvision News Malayalam

ഐ.എൻ.എസ്​ കൊച്ചി ബഹ്​റൈനിലെത്തി
മനാമ: ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി ഇന്നലെ മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിൻറെ 50ാം വാ​ർ​ഷി​ക​ത്തിൻറെ​യും ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘാ​ഷ​ത്തിൻറെ​യും ഭാ​ഗ​മാ​യിട്ടാണ് സന്ദർശനം. ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി​യു​ടെ ര​ണ്ടാ​മ​ത്തെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ കപ്പലിലെ ക്യാ​പ്റ്റ​നേയും ഓ​ഫി​സ​ർ​മാ​രെയും നാ​വി​കരെയും സ്വീകരിച്ചു.

ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ‘കൊ​ൽ​ക്ക​ത്ത’ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗൈ​ഡ​ഡ് മി​സൈ​ൽ ന​ശീ​ക​ര​ണ ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് കൊ​ച്ചി ക​ട​ൽ​യു​ദ്ധ​ത്തി​ൽ അ​തി ​പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ത്യാ​ധു​നി​ക സെ​ൻ​സ​റും ക​പ്പ​ലി​ലു​ണ്ട്. ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകളെ വിക്ഷേപിക്കുവാൻ തക്ക ശേഷിയുള്ള ഈ യുദ്ധക്കപ്പൽ വാർത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നു. വി​ദൂ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശേ​ഷി​യു​ള​ള​താ​ണ്​ മി​സൈ​ൽ. ഇതുവരെ ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ഐ.എൻ.എസ്. കൊച്ചി.

മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. 2015 സെപ്റ്റംബർ 30-ന് മുംബൈ ഡോക്ക്യാർഡിൽ വച്ചാണ് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത്. ഇന്ത്യയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലൊന്നായ കൊച്ചിയുടെ പാരമ്പര്യവും സംസ്കാരവും, സമുദ്ര തീരത്തിന്റെ സവിശേഷതകളും പരിഗണിച്ചുകൊണ്ടാണ് കപ്പലിന് ‘കൊച്ചി’ എന്ന പേരു നൽകിയത്. കേരളത്തിന്റെ ചുണ്ടൻ വള്ളവും വാളും പരിചയുമാണ്​ ഇതി​ൽ ആലേഖനം ചെയ്​തിട്ടുള്ള മുദ്ര.

65 ഓ​ഫി​സ​ർ​മാ​രും 300 നാ​വി​ക​രും അ​ട​ങ്ങു​ന്ന ക​പ്പ​ലി​നെ ഇ​പ്പോ​ൾ ന​യി​ക്കു​ന്ന​ത്​ ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ സെ​ക്വേ​ര​യാ​ണ്. ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പ്​ അ​ബൂ​ദ​ബി, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലും ക​പ്പ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ലു​ക​ൾ ഇ​ട​ക്കി​ടെ ബഹ്‌റൈൻ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്.

The post ഐ.എൻ.എസ്​ കൊച്ചി ബഹ്​റൈനിലെത്തി appeared first on Starvision News Malayalam.