incident | Starvision News Malayalam
	1	</sy:updateFrequency>
incident | Starvision News Malayalam
കനത്ത മഴ, മണ്ണിടിച്ചിൽ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം. ഏഴുയാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ് ബെന-സെപ്പ റൂട്ട്. [...]
The post കനത്ത മഴ, മണ്ണിടിച്ചിൽ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.
പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാളുടെ നില ഗുരുതരം
മലപ്പുറം: തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ [...]
The post പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാളുടെ നില ഗുരുതരം appeared first on Starvision News Malayalam.
മലപ്പുറം: തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പിക്കയിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ആൾ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ്. പിന്നീട് രാത്രി 1.45 ഓടെ പാപ്പാന്മാർ ആനയെ തളച്ചു. ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി. നേർച്ച ഇന്ന് പുലർച്ചെ സമാപിച്ചു.
കായികാദ്ധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ 14കാരി മരിച്ചു
ലക്‌‌നൗ:  ഉത്തർപ്രദേശിൽ ലൈംഗിക പീഡനത്തിനിരയായ 14കാരി മരിച്ചു. ഉത്തർപ്രദേശിലെ സോൻബാദ്രയിലാണ് സംഭവം. അദ്ധ്യാപകനായ വിശംബറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.പീഡനത്തിനിരയായി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സർവകലാശാല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി ചൊവ്വാഴ്‌ച അർദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്നു വിശംബർ. കായിക മത്സരത്തിൽ പങ്കെടുക്കാനെന്ന പേരിൽ കുട്ടിയെ വിളിച്ചുവരുത്തിയ ഇയാൾ വീട്ടിലെത്തിച്ചതിനുശേഷം പീഡിപ്പിക്കുകയായിരുന്നു. അപമാനം ഭയന്ന കുട്ടി വിവരം [...]
The post കായികാദ്ധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ 14കാരി മരിച്ചു appeared first on Starvision News Malayalam.
ലക്‌‌നൗ:  ഉത്തർപ്രദേശിൽ ലൈംഗിക പീഡനത്തിനിരയായ 14കാരി മരിച്ചു. ഉത്തർപ്രദേശിലെ സോൻബാദ്രയിലാണ് സംഭവം. അദ്ധ്യാപകനായ വിശംബറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.പീഡനത്തിനിരയായി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സർവകലാശാല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി ചൊവ്വാഴ്‌ച അർദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്നു വിശംബർ. കായിക മത്സരത്തിൽ പങ്കെടുക്കാനെന്ന പേരിൽ കുട്ടിയെ വിളിച്ചുവരുത്തിയ ഇയാൾ വീട്ടിലെത്തിച്ചതിനുശേഷം പീഡിപ്പിക്കുകയായിരുന്നു. അപമാനം ഭയന്ന കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.സംഭവത്തിനുശേഷം കുട്ടിയുടെ ആരോഗ്യനില മോശമാവാൻ തുടങ്ങി. മാസങ്ങൾക്കുശേഷം ഒരു ബന്ധുവിനോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഇതിനുശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ വിശംബർ 30,000 രൂപ നൽകിതായി കുടുംബം വെളിപ്പെടുത്തുന്നു.അപമാനം ഭയന്ന് കുടുംബം വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് പത്തിന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതായും ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.അതേസമയം, കൊൽക്കത്ത ഡോക്‌ടറുടെ മരണത്തിൽ ഡോക്‌ടർമാർ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലും, ഡൽഹി എയിംസിലും പ്രതിഷേധം തുടരുന്നു. ഇന്നുരാവിലെ ആറുമുതൽ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കുമെന്ന് ഐ.എം.എ പ്രസ്താവനയിൽ അറിയിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് 31കാരിയായ പിജി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ കൊലപാതകത്തിൽ പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി സഞ്ജയ് റോയി പിടിയിലായിരുന്നു.
അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണ് 3 വയസുകാരിക്ക്  ദാരുണാന്ത്യം
താനെ: മുംബൈയിൽ ഉമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മുംബൈയിലെ അമൃത് നഗറിലെ ചിരാഗ് ബിൽഡിങ്ങിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഉമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടെ അപ്രതീക്ഷിതമായി നായ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. നായ വന്നുവീണതിന്റെ ശക്തിയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. [...]
The post അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണ് 3 വയസുകാരിക്ക്  ദാരുണാന്ത്യം appeared first on Starvision News Malayalam.
താനെ: മുംബൈയിൽ ഉമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മുംബൈയിലെ അമൃത് നഗറിലെ ചിരാഗ് ബിൽഡിങ്ങിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഉമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടെ അപ്രതീക്ഷിതമായി നായ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
നായ വന്നുവീണതിന്റെ ശക്തിയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിനടുത്തുള്ള ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്നുമാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ റോഡിലേക്ക് വീണത്. നായയുടെ ഉടമ ജെയ്ദ് സയ്യദ് കൈവശമായിരുന്നു നായയെന്നും അപ്രതീക്ഷിതമായി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മുംബ്ര പൊലീസ് അപകട‌മരണത്തിനു കേസെടുത്തു.
അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നു വീണതിന്റെ ശക്തിയിൽ കുട്ടി തറയിലേക്ക് വീഴുന്നതും പേടിച്ചരണ്ട അമ്മ ഉടനെ കുട്ടിയെ എടുക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ മാതാവ് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് സീനിയർ പോലീസ് ഇൻസ്‌പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
MUMBRA |  A tragic incident occurred in Mumbra, where a dog fell on a three-year-old child, resulting in her death. The child was walking with her mother when the dog, which was on the fifth floor of a building, jumped off and landed on the child. The incident took place in the… pic.twitter.com/lBQHjLnXDz
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) August 7, 2024
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പരാതി ലഭിച്ചാൽ അതനുസരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.