IMPACT 360 | Starvision News Malayalam

ബഹ്‌റൈനിൽ ഐസിഎഐയുടെ 18-ാമത് വാർഷിക സമ്മേളനം നവംബർ 27, 28 തീയതികളിൽ
മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ബഹ്‌റൈൻ ചാപ്റ്ററിന്റെ 18-ാമത് വാർഷിക സമ്മേളനം ‘ഇംപാക്ട് 360’ നവംബർ 27, 28 തീയതികളിൽ മനാമയിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. ‘അനന്ത സാധ്യതകൾ, ഒരൊറ്റ സ്വാധീനം’ എന്ന പ്രമേയത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ഐസിഎഐ ബഹ്‌റൈൻ ചെയർപേഴ്‌സൺ സി.എ. വിനോദ് റാത്തിയുടെ നേതൃത്വത്തിലാണ് പരിപാടി.

ബഹ്‌റൈൻ-ഇന്ത്യ പ്രൊഫഷണൽ ബന്ധത്തിന്റെ കരുത്തും മേഖലയുടെ ബിസിനസ് രംഗത്ത് ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഹിക്കുന്ന പങ്കും സമ്മേളനം ഉയർത്തിക്കാട്ടുമെന്ന് വിനോദ് റാത്തി പറഞ്ഞു. അഞ്ചു ഭൂഖണ്ഡങ്ങളിലായി 12-ലധികം രാജ്യങ്ങളിലെ ഐസിഎഐ ചാപ്റ്ററുകളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത്, കെപിഎംജി ബഹ്‌റൈൻ ചെയർമാൻ ജമാൽ ഫഖ്റോ, ബഹ്‌റൈൻ അക്കൗണ്ടന്റ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് അൽ റാദി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്മാൻ ജുമ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഒളിമ്പിക്‌സ് മെഡൽ ജേതാവും മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരവുമായ സൈന നെഹ്‌വാൾ, നടനും സംവിധായകനുമായ പ്രകാശ് ബെലവാടി, മുൻ സിഐഎസ്എഫ് ഡയറക്ടർ ജനറലും ബിഹാർ മുൻ ഡിജിപിയുമായ സി.എ. രാജ്‌വിന്ദർ സിങ് ഭട്ടി, കാർഗിൽ യുദ്ധവീരനും സേനാ മെഡൽ ജേതാവുമായ ക്യാപ്റ്റൻ നവീൻ നാഗപ്പ, ആദായനികുതി ജോയിന്റ് കമ്മീഷണർ സി.എ. സരിക ജെയിൻ, ബിഎൻഡബ്ല്യു ഡെവലപ്‌മെന്റ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. സി.എ. അങ്കുർ അഗർവാൾ എന്നിവരും പ്രഭാഷകരായി പങ്കെടുക്കും.

നിക്ഷേപം, സംരംഭകത്വം, പ്രതിസന്ധികളെ അതിജീവിക്കൽ എന്നിവയാണ് ആദ്യദിനത്തിലെ ചർച്ചാവിഷയങ്ങൾ. നേതൃത്വം, ഭരണനിർവഹണം, നിക്ഷേപക ബോധവത്കരണം, വ്യക്തിമികവ് എന്നിവ രണ്ടാംദിനം ചർച്ച ചെയ്യും. നവംബർ 27-ന് ഗബ്രു ബോയ്സിന്റെ സംഗീതപരിപാടിയും അരങ്ങേറും. ടൈറ്റിൽ സ്പോൺസർ ബിഎൻഡബ്ല്യു ഡെവലപ്‌മെന്റ്സും ഡയമണ്ട് സ്പോൺസർ സിഗ്നെറ്റ് വണ്ണുമാണ്.

The post ബഹ്‌റൈനിൽ ഐസിഎഐയുടെ 18-ാമത് വാർഷിക സമ്മേളനം നവംബർ 27, 28 തീയതികളിൽ appeared first on Starvision News Malayalam.