ICF Gulf Council | Starvision News Malayalam
	1	</sy:updateFrequency>
ICF Gulf Council | Starvision News Malayalam
തിരുനബി സഹിഷ്ണുതയുടെ മാതൃക: മീലാദ് ക്യാമ്പയിന്‍ സമാപിച്ചു
മനാമ: തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റിക്ക് കീഴില്‍ മുഴുവന്‍ സെന്‍ട്രല്‍ ആസ്ഥാനങ്ങളിലും നടന്ന മീലാദ് പരിപാടികള്‍ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന ക്യാമ്പയിനില്‍ പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന ചരിത്ര സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, പുസ്തക വിതരണം എന്നിവ സംഘടിപ്പിച്ചു. മൗലിദ് സദസ്സുകള്‍, സൂക്കുകളില്‍ മധുര വിതരണം, പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ പാരായണം തുടങ്ങീയ ശ്രദ്ധേയമായ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. നാഷണല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന [...]
The post തിരുനബി സഹിഷ്ണുതയുടെ മാതൃക: മീലാദ് ക്യാമ്പയിന്‍ സമാപിച്ചു appeared first on Starvision News Malayalam.
മാസ്റ്റർ മൈൻഡ് 21: സൗദി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി; ബഹ്‌റൈന് മൂന്നാം സ്ഥാനം
മനാമ: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെ യോടെ തിരശീല വീണു. ആറു രാജ്യങ്ങളിൽ നിന്നുമുള്ള വിജയികൾ ഇന്നലെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചപ്പോൾ സൗദിയിൽ നിന്നുമുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്. നബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ നടന്ന റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി [...]
The post മാസ്റ്റർ മൈൻഡ് 21: സൗദി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി; ബഹ്‌റൈന് മൂന്നാം സ്ഥാനം appeared first on Starvision News Malayalam.
മനാമ: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെ യോടെ തിരശീല വീണു. ആറു രാജ്യങ്ങളിൽ നിന്നുമുള്ള വിജയികൾ ഇന്നലെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചപ്പോൾ സൗദിയിൽ നിന്നുമുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്.
നബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ നടന്ന റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി ഗൾഫ് നാടുകളിലെ മദ്‌റസ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുഹമ്മദ് നബി(സ) നുബുവ്വതിന് മുൻപ് എന്ന വിഷയത്തിൽ ഓരോ രാജ്യത്തെയും സെന്റർ തലങ്ങളിൽ ആയിരുന്നു ആദ്യ റൌണ്ട് ക്വിസ് മത്സരം. രണ്ടാം റൗണ്ടിൽ സെന്റർ വിജയികൾ നാഷണൽ തലത്തിൽ മത്സരിച്ചു. നാഷ്ണൽ വിജയികളാണ് ഗൾഫ് തല ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്.
ഒന്നാം സമ്മാനത്തിനർഹനായ അമ്മാർ മുഹമ്മദ് റിയാളിലെ രിസലത്തുൽ ഇസ്‌ലാം മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
രണ്ടാം സ്ഥാനത്തെത്തിയ ഫാത്തിമ ഹുദ ജിദ്ദയിലെ ഇമാം റാസി മദ്റസയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മൂന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് യൂനുസ് ബഹ്‌റൈൻ ഉമ്മുൽ ഹസമിലെ ത അലീമുൽ ഖുർആൻ മദ്‌റസ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
വിജയികളെ ഐസിഎഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹ്മാൻ ആറ്റക്കോയ തങ്ങളും സെക്രട്ടറി അസീസ്‌ സഖാഫി മമ്പാട് , ഐ സി എഫ് ബഹ്റൈൻ നാഷണൽ കമ്മറ്റി നേതാക്കൾ എന്നിവർ അഭിനന്ദിച്ചു.
മതത്തെ മറയാക്കി സാമൂഹിക മണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല: ഐ സി എഫ്
മനാമ: കേരളത്തിൽ വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനും സംഘർഷത്തിന്റെ വിത്തുപാകി കുഴപ്പം ഉണ്ടാക്കാനും നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതീവ ഗൗരവകരമാണെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് അടിക്കടി ചില കേന്ദ്രങ്ങളിൽ നിന്ന് വിദ്വെഷ പ്രചാരണങ്ങൾ ഉണ്ടാകുന്നതും അവ സമൂഹത്തിൽ രൂപപ്പെടുത്തുന്ന അസ്വസ്ഥതകളും ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുക. കേരളത്തിന്റെ സവിശേഷമായ സമുദായ മൈത്രി നിലനില്‍ക്കുന്നതിന് എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭരണകൂടവും സാംസ്‌കാരിക നായകരും ഇത്തരം [...]
The post മതത്തെ മറയാക്കി സാമൂഹിക മണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല: ഐ സി എഫ് appeared first on Starvision News Malayalam.
മനാമ: കേരളത്തിൽ വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനും സംഘർഷത്തിന്റെ വിത്തുപാകി കുഴപ്പം ഉണ്ടാക്കാനും നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതീവ ഗൗരവകരമാണെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് അടിക്കടി ചില കേന്ദ്രങ്ങളിൽ നിന്ന് വിദ്വെഷ പ്രചാരണങ്ങൾ ഉണ്ടാകുന്നതും അവ സമൂഹത്തിൽ രൂപപ്പെടുത്തുന്ന അസ്വസ്ഥതകളും ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുക.
മതത്തെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല. സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയുന്ന എല്ലാ നീക്കങ്ങൾക്കെതിരെയും ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
ഐ.സി.എഫ് ബഹ്‌റൈൻ ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന്
മനാമ: കണ്ണൂര്‍ ജില്ലയിലെ കരുത്തുറ്റ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പതിനായിര കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാ പണ്ഡിത പ്രതിഭ കൂടിയായിരുന്നു ചിത്താരി ഹംസ മുസ്‌ലിയാര്‍. പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന് ഉച്ചക്ക് 1.30ന് സൂമില്‍ നടക്കും. ബഹ്‌റൈന്‍ ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് അനുസ്മരണ പരിപാടിയില്‍ സയ്യിദ് ശാഫിഈ ബാ അലവി വളപട്ടണം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, [...]
The post ഐ.സി.എഫ് ബഹ്‌റൈൻ ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന് appeared first on Starvision News Malayalam.
ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും
മനാമ: ഐ.സി.എഫ് ബലിപെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവും കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട് പ്രതിഭയുമായ ഡോ. കോയ കാപ്പാട് നയിക്കും. പെരുന്നാള്‍ ദിവസം രാത്രി 7 മണിക്ക് സൂമില്‍ നടക്കുന്ന സംഗമത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ടു ഗായകരായ നിയാസ് കാന്തപുരം, മജീദ് ഓമാനൂര്‍, ശമ്മാസ് കാന്തപുരം, ഫൈസാന്‍ കക്കോടി എന്നിവരും അണിനിരക്കും. ഈദ് നൈറ്റിന്റെ ഭാഗമായി ഈദ് സന്ദേശം, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് എന്നിവയാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
The post ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും appeared first on Starvision News Malayalam.
എമിഗ്രേഷൻ ബിൽ: ഐ സി എഫ് നിർദേശങ്ങൾ സമർപ്പിച്ചു
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിർദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിർദേശങ്ങൾ സമർപ്പിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഐ സി എഫ് മുന്നോട്ട് വെച്ചു. അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, ഓണ്‍ലൈന്‍ മുഖേന ജോലി വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കല്‍, വേതനം തടഞ്ഞുവെക്കല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, നൈപുണ്യ വികസനം, വിദേശത്തായിരിക്കുമ്പോൾ ലഭിക്കേണ്ട പരിരക്ഷ, മടങ്ങിവരവ് [...]
The post എമിഗ്രേഷൻ ബിൽ: ഐ സി എഫ് നിർദേശങ്ങൾ സമർപ്പിച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിർദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിർദേശങ്ങൾ സമർപ്പിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഐ സി എഫ് മുന്നോട്ട് വെച്ചു.
പ്രവാസികൾക്ക്‌ സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം രൂപപ്പെടുകയും പ്രവർത്തികമാക്കപ്പെടുകയുമാണ് ചെയ്യേണ്ടത്. രാജ്യത്തിൻറെ സാമ്പത്തിക വിപണിയെ താങ്ങിനിർത്തുന്നത് പ്രവാസികൾ അയക്കുന്ന പണമാണെന്ന് പറയുമ്പോഴും ആ വിഭാഗത്തെ പരിഗണിക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ നീക്കങ്ങളോ പരിരക്ഷ നൽകുന്ന തീരുമാനങ്ങളോ ഉണ്ടാകാതെ വരുന്നത് വലിയൊരു വിഭാഗത്തിൽ അസ്വസ്ഥത രൂപപ്പെടുത്തുന്നുണ്ട്. ദീർഘകാലമായി ആവശ്യപ്പെടുന്ന വോട്ടവകാശമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും ആവുന്നില്ല എന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. അത്തരത്തിൽ വിദേശ ഇന്ത്യക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു സമ്പൂർണ നിയമ രൂപീകരണവും പ്രവർത്തന സംവിധാനവുമാണ് ഉണ്ടാകേണ്ടത്. ഐ സി എഫ് ഇതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.