hareesh peradi | Starvision News Malayalam
hareesh peradi | Starvision News Malayalam
പട്ടാപ്പകൽ നടക്കുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്തവരാണ് സദാചാര നിയമങ്ങളുമായി ഇറങ്ങുന്നത്’
തലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പോലീസിന്റെ നീക്കത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും പേരടി ഓർമിപ്പിച്ചു.നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് മാനവീയം [...]
The post പട്ടാപ്പകൽ നടക്കുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്തവരാണ് സദാചാര നിയമങ്ങളുമായി ഇറങ്ങുന്നത്’ appeared first on Starvision News Malayalam.
പട്ടാപ്പകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഗങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദ നൃത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് പേരടി കുറിച്ചു. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം. ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പോലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.പക്ഷേ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്. എന്തിന് ആത്മഹത്യയുടെ സംഘർഷങ്ങളിൽ നിൽക്കുന്ന ഒരാൾക്കുപോലും ആ മാനവീയം വീഥിയിലെ സന്ദർശനം.. അവിടെയുള്ള സംഗീതത്തിൽ, നൃത്തത്തിൽ പങ്കുചേർന്നാൽ അത് വലിയ ആശ്വാസവും മരുന്നുമാകും. എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രി ജീവിതം നിലനിർത്തണം എന്നാണ് പേരടി ആവശ്യപ്പെടുന്നത്.
കരുവന്നൂരിലെ അഴിമതിയി പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്; ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത് എന്ന് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കറുപ്പിനഴക് വെളുപ്പിനഴക് എന്ന പാട്ടിന്റെ പാരഡിയിലൂടെ പരിഹസിക്കുകയാണ് ഹരീഷ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ [...]
The post കരുവന്നൂരിലെ അഴിമതിയി പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്; ഹരീഷ് പേരടി appeared first on Starvision News Malayalam.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത് എന്ന് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കറുപ്പിനഴക് വെളുപ്പിനഴക് എന്ന പാട്ടിന്റെ പാരഡിയിലൂടെ പരിഹസിക്കുകയാണ് ഹരീഷ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണിതെന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വന്ദേ ഭാരത്: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു;മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി
സമൂഹത്തിലെ ഏതൊരു കാര്യത്തിലും  തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്ന നടനാണ് ഹരീഷ് പേരടി. പേരടിയുടെ വാക്കുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുമുണ്ട്. കേരളത്തിലെ ജനങ്ങളെ കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ഈ നാട്ടിലെ ജനതയുടെ വേഗതയെ പരിഗണിച്ച നരേന്ദ്ര മോദിയ്ക്ക് ആശംസകൾ എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ. ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നും എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും താരം കുറിക്കുന്നു. [...]
The post വന്ദേ ഭാരത്: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു;മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി appeared first on Starvision News Malayalam.
സമൂഹത്തിലെ ഏതൊരു കാര്യത്തിലും  തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്ന നടനാണ് ഹരീഷ് പേരടി. പേരടിയുടെ വാക്കുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുമുണ്ട്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം