GHEDEX 2023 | Starvision News Malayalam

ഗ്ലോബൽ ഹയർ എജ്യുക്കേഷൻ എക്‌സിബിഷൻ (GHEDEX 2023) സമാപിച്ചു
മനാമ: ഗ്ലോബൽ ഹയർ എജ്യുക്കേഷൻ എക്‌സിബിഷൻ 2023 സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്നു. വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാഅ പരിപാടി ഉത്‌ഘാടനം ചെയ്തു. 10 രാജ്യങ്ങളിൽ നിന്നുള്ള 53 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു. ബഹ്‌റൈൻ സ്വന്തം മണ്ണിൽ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത് വിദ്യാഭ്യാസ മേഖലയുടെ വികസനത്തിൽ രാജ്യത്തിന്റെ താൽപ്പര്യം സ്ഥിരീകരിക്കുന്നുവെന്ന് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒമാൻ ഇന്റർനാഷണൽ ട്രേഡ് ആൻഡ് എക്‌സിബിഷൻസ് ഗ്രൂപ്പും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും യുഎസ്എ, യുകെ, ജപ്പാൻ, മലേഷ്യ, ഇന്ത്യ, ലെബനൻ, യുഎഇ, ഒമാൻ, തുർക്കി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തമായ സർവകലാശാലകളെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് എക്‌സിബിഷൻ നൽകുന്നത്. ബഹ്‌റൈൻ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ പ്രോജക്ടുകൾക്കായി ഒരു പ്രത്യേക ഇടം തന്നെ അനുവദിച്ചിരുന്നു . വിദഗ്ധർക്ക് വേണ്ടിയുള്ള ശിൽപശാലകളും പാനൽ ചർച്ചകളും പ്രദർശനത്തിലുണ്ടായിരുന്നു.

GHEDEX എക്‌സലൻസ് ഇൻ ഹയർ എജ്യുക്കേഷൻ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റി, അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റി, ഇൻജാസ് ബഹ്‌റൈൻ, റോയൽ യൂണിവേഴ്‌സിറ്റി ഫോർ വിമൻ, വാറ്റെൽ-ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി സ്‌കൂൾ, അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബഹ്‌റൈൻ (UTB), അൽ ജാബ്രിയ സെക്കൻഡറി ടെക്‌നിക്കൽ ബോയ്‌സ് സ്‌കൂൾ, അൽ ഇസ്‌റ്റെഖ്‌ലാൽ സെക്കൻഡറി ഗേൾസ് സ്കൂൾ എന്നിവയാണ് അവ.

The post ഗ്ലോബൽ ഹയർ എജ്യുക്കേഷൻ എക്‌സിബിഷൻ (GHEDEX 2023) സമാപിച്ചു appeared first on Starvision News Malayalam.