friends social association nbahrain | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
” സമ്മർ ഡിലൈറ്റ് ” അവധിക്കാല കേമ്പ്; ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും 
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  “സമ്മർ ഡിലൈറ്റ് സീസൺ ടു”  എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല കേമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും. അറിയപ്പെടുന്ന പ്രാസംഗികൻ കൂടിയായ അദ്ദേഹത്തിന്റെ സെഷനുകൾ കുട്ടികൾക്ക് ഏറെ ഹൃദ്യമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ജുലൈ 7  മുതൽ ആഗസ്റ്റ് 14 വരെ സിഞ്ചിലുള്ള ഫ്രന്റ്‌സ് സെന്ററിൽ വെച്ചാണ് കേമ്പ് നടക്കുക.  കഴിഞ്ഞ വർഷം നടത്തിയ “സമ്മർ ഡിലൈറ്റ്” [...]
The post ” സമ്മർ ഡിലൈറ്റ് ” അവധിക്കാല കേമ്പ്; ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും  appeared first on Starvision News Malayalam.
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  “സമ്മർ ഡിലൈറ്റ് സീസൺ ടു”  എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല കേമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും. അറിയപ്പെടുന്ന പ്രാസംഗികൻ കൂടിയായ അദ്ദേഹത്തിന്റെ സെഷനുകൾ കുട്ടികൾക്ക് ഏറെ ഹൃദ്യമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ജുലൈ 7  മുതൽ ആഗസ്റ്റ് 14 വരെ സിഞ്ചിലുള്ള ഫ്രന്റ്‌സ് സെന്ററിൽ വെച്ചാണ് കേമ്പ് നടക്കുക.  കഴിഞ്ഞ വർഷം നടത്തിയ “സമ്മർ ഡിലൈറ്റ്” കുട്ടികളിലും രക്ഷിതാക്കളും ഏറെ സ്വീകാര്യത നേടിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും കേമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് കേമ്പിൽ പങ്കെടുക്കാൻ സാധിക്കുക. ജമാൽ കങ്ങരപ്പടിയെ കൂടാതെ മറ്റു മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസിസ്‌റ്റ്കൾ തുടങ്ങിയവരും വിത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും.
കേമ്പിന്റെ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിംഗ്‌ പ്രസിഡന്റ് സമീർ ഹസൻ  മലർവാടി കൂട്ടുകാരായ തഹിയ ഫാറൂഖ്, അയാൻ ഫാറൂഖ് എന്നിവരിൽ നിന്നും സ്വീകരിച്ച് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, കേമ്പ് ഡയറക്ടർ അബ്ദുൽ ഹഖ്, കൺവീനർ എ.എം. ഷാനവാസ്, മലർവാടി കൺവീനർ ലൂന ഷഫീഖ്, ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെ, ഫ്രന്റ്‌സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, കേന്ദ്ര നേതാക്കളായ ഖാലിദ് സി, മൂസ കെ.ഹസൻ, ജാസിർ പി.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്ക്  അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നതാണ് സമ്മർ കേമ്പിലൂടെ  ഉദ്ദേശിക്കുന്നത്. ഗൾഫിലെ അരോചകമാകുന്ന വേനലവധിക്കാലം “സമ്മർ ഡിലൈറ്റിലൂടെ” രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാൻ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്.