flydubai hero | Starvision News Malayalam

അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
ദുബൈ: ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു.

അക്രമിയെ കീഴ്പ്പെടുത്താനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും സ്മിത്ത് പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ അഭിനന്ദിച്ചു. യു.എ.ഇയിലെ ഭരണാധികാരികളെല്ലാം അദ്ദേഹത്തിന്റെ ധീരതയെ വിലമതിക്കുന്നതായി ശൈഖ് ഹംദാൻ അറിയിച്ചു.

‘താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കൾ. സമാധാനത്തിനും മനുഷ്യരെ ചേർത്തുനിർത്തുന്നതിനുമാണ് യു.എ.ഇ നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സ്മിത്ത് മച്ചാറിന്റെ ധീരതയും ഉത്തരവാദിത്തബോധവും അഭിനന്ദനാർഹമാണ്,’ ശൈഖ് ഹംദാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

വിമാനത്തിലെ ആക്രമണത്തിനുശേഷം സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിനെ തുടർചികിത്സയ്ക്കായാണ് ദുബൈയിലെത്തിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് ശൈഖ് ഹംദാൻ.

The post അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ appeared first on Starvision News Malayalam.