Florida | Starvision News Malayalam
	1	</sy:updateFrequency>
Florida | Starvision News Malayalam
	<width>32</width>
	<height>32</height>
ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു
ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ പൂര്‍ത്തിയായി. ഇത്തവണത്തെ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പരിശോധനയില്‍, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് വരാനിരിക്കുന്ന ആര്‍ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും [...]
The post ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു appeared first on Starvision News Malayalam.
പ്രവാസി മലയാളികൾക്ക് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം– കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല 2026-ൽ പ്രത്യേക ക്രമീകരണങ്ങൾ
(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ) ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ [...]
The post പ്രവാസി മലയാളികൾക്ക് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം– കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല 2026-ൽ പ്രത്യേക ക്രമീകരണങ്ങൾ appeared first on Starvision News Malayalam.
(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)
ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.
ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ   കെ.എച്ച്.എൻ.എ ജോയിന്റ് ട്രഷറർ ശ്രീ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ      ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45-ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15-ന് നിവേദ്യം തളിക്കലും നടക്കും. 
ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും.
രജിസ്ട്രേഷൻ – സൗജന്യം, ഫെബ്രുവരി 25 വരെ.
പങ്കെടുക്കുന്നവർക്ക് സ്ഥലം വിന്യാസം, മാർഗ്ഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. 2026 ഫെബ്രുവരി 25-നകം namaha.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
കുടുംബങ്ങൾ ഒരുമിച്ച് അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ ഒരു ആത്മീയ വേദിയൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. അമേരിക്കൻ മലയാളികൾക്കോ നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കോ ഇതിലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അപ്പുക്കുട്ടൻ പിള്ള: +1 (917) 847-1534 / +91 96568 08059
സിനു നായർ: +1 (215) 668-2367
ഡോ. കലാ സാഹി: +1 (202) 359-8427
വിനോദ് കുമാർ: +91 86068 24451
ആറ്റുകാൽ അമ്മയുടെ കൃപ നേടാനുള്ള ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തണമെന്നും ,ഈ വിവരം കൂടുതൽ പ്രവാസി കുടുംബങ്ങളിലേക്ക് കൈമാറണമെന്നും ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സും വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഭ്യർത്ഥിച്ചു.
ഫ്ലോറിഡ തീരത്ത് ബോട്ട് മറിഞ്ഞ് 39 പേരെ കാണാതായി
മിയാമി: ഫ്ലോറിഡ തീരത്ത് മനുഷ്യക്കടത്തെന്ന് സംശയിക്കപ്പെടുന്ന ഒരു ബോട്ട് മറിഞ്ഞ് കാണാതായ 39 പേർക്കായി യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു. ഫോർട്ട് പിയേഴ്‌സ് ഇൻലെറ്റിൽ നിന്ന് ഏകദേശം 45 മൈൽ കിഴക്ക് മറിഞ്ഞ ബോട്ടില്‍ പിടിച്ചിരുന്ന ഒരാളെ രക്ഷിച്ചയാളിൽ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് മിയാമിയിലെ കോസ്റ്റ് ഗാർഡ് പറഞ്ഞു. ശനിയാഴ്ച രാത്രി ബഹാമാസിലെ ബിമിനിയിൽ നിന്ന് ബോട്ട് പുറപ്പെട്ടിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മറിയുകയായിരുന്നുവെന്നും ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും രക്ഷപ്പെട്ടയാൾ പറഞ്ഞു. ഹെയ്തി [...]
The post ഫ്ലോറിഡ തീരത്ത് ബോട്ട് മറിഞ്ഞ് 39 പേരെ കാണാതായി appeared first on Starvision News Malayalam.
ബഹാമാസിന്റെ ഏറ്റവും പടിഞ്ഞാറൻ ജില്ലയായ ബിമിനി, ഫോർട്ട് പിയേഴ്‌സ് ഇൻലെറ്റിൽ നിന്ന് ഏകദേശം 130 മൈൽ (217 കിലോമീറ്റർ) അകലെയാണ്. യു.എസ് കോസ്റ്റ് ഗാർഡും റോയൽ ബഹാമാസ് ഡിഫൻസ് ഫോഴ്‌സും പറയുന്നതനുസരിച്ച്, ബിമിനിയിൽ നിന്ന് അഞ്ച് മൈൽ പടിഞ്ഞാറ് മറ്റൊരു മനുഷ്യക്കടത്ത് ശ്രമത്തിനിടെ ബോട്ട് മറിഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച 32 പേരെ രക്ഷപ്പെടുത്തിയിരുന്നു.