first Revenue Award | Starvision News Malayalam

പ്രഥമ റവന്യൂ പുരസ്‌കാര നിറവിൽ തലസ്ഥാന ജില്ല
തിരുവനന്തപുരം: റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രഥമ റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച പ്രകടനവുമായി തിരുവനന്തപുരം ജില്ല. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ട്രേറ്റായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ കളക്ടർ ഉൾപ്പെടെ 12 വിഭാഗങ്ങളിലെ അവാർഡുകളാണ് തലസ്ഥാന ജില്ല സ്വന്തമാക്കിയത്.

തിരുവനന്തപുരം കളക്ട്രേറ്റിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ് പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ലഭിച്ചത്. മികച്ച കളക്ട്രേറ്റ്, മികച്ച ആർഡിഒ ഓഫീസ് പുരസ്‌കാരങ്ങൾ ജില്ലയെ തേടിയെത്തി. മികച്ച ജില്ലാ കളക്ടറായി ഡോ.നവ്‌ജ്യോത് ഖോസ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സബ് കളക്ടർ / ആർഡിഒ, മികച്ച ഡെപ്യൂട്ടി കളക്ടർ പുരസ്‌കാരങ്ങളും തിരുവനന്തപുരം കളക്ട്രേറ്റ് നേടി.

2012 ഐഎഎസ് ബാച്ചിൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായാണ് ഡോ.നവ്‌ജ്യോത് ഖോസ സിവിൽ സർവീസ് സേവനം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ്കളക്ടർ, ഭക്ഷ്യസുരക്ഷ കമ്മീണർ, കെ.എം.സി.എൽ എംഡി, ആയൂഷ് സ്റ്റേറ്റ് മിഷൻ ഡയറക്ടർ തുടങ്ങിയ ചുമതലകളിലും മികച്ച സേവനം കാഴ്ചവെച്ചു. 2020 ജൂൺ 1നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ഡോ.നവ്‌ജ്യോത് ഖോസ ചുമതലയേൽക്കുന്നത്. പഞ്ചാബാണ് സ്വദേശം.

എം.എസ് മാധവിക്കുട്ടി മികച്ച സബ്കളക്ടർ / ആർഡിഒ പുരസ്‌കാരത്തിന് അർഹയായി. കൊല്ലം സ്വദേശിനിയായ എം.എസ് മാധവിക്കുട്ടി 2018 ഐഎഎസ് ബാച്ചാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടറായി സേവനം ആരംഭിച്ച മാധവിക്കുട്ടി 2020 സെപ്തംബറിൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു.

ഡെപ്യൂട്ടി കളക്ടർമാരുടെ വിഭാഗത്തിൽ ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോണും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കളക്ടർ (ജനറൽ)-മായ ഇ.മുഹമ്മദ് സഫീറും പ്രഥമ റവന്യൂ അവാർഡുകൾ സ്വന്തമാക്കി.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച വില്ലേജ് ഓഫീസർ-ഷറഫുദ്ദീൻ.എ (പള്ളിപ്പുറം), മികച്ച തഹസിൽദാർ-ശോഭ സതീഷ് (നെയ്യാറ്റിൻകര), മികച്ച തദഹസിൽദാർ (ആർ ആർ, എൽ എ)-പ്രേംലാൽ എം. പി (സ്‌പെഷൽ തഹസിൽദാർ (എൽഎ), ജനറൽ), മികച്ച വില്ലേജ് ഓഫീസ് -വിളപ്പിൽ, മികച്ച ഹെഡ് സർവ്വെയർ-അജിതകുമാരി.വി (റീസർവ്വെ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം), മികച്ച ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻ-അനിൽകുമാർ.എസ് (സർവ്വെ ഡയറക്ടറേറ്റ്), മികച്ച ഡ്രാഫ്റ്റ്‌സ്മാൻ-പ്രിയ എൻ (സർവ്വെ ഡയറക്ടറേറ്റ്)

ലാന്റ് റവന്യൂ, സർവ്വെ , ദുരന്തനിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്കാണ് റവന്യൂ പുരസ്‌കാരം ഏർപ്പെടുത്തിയത്. റവന്യൂദിനമായ ഫെബ്രുവരി 24ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

The post പ്രഥമ റവന്യൂ പുരസ്‌കാര നിറവിൽ തലസ്ഥാന ജില്ല appeared first on Starvision News Malayalam.