E P Jayarajan | Starvision News Malayalam
	1	</sy:updateFrequency>
E P Jayarajan | Starvision News Malayalam
മന്ത്രിസഭ പുനഃസംഘടന മുൻധാരണപ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദൻ
ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന ച‌ർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി [...]
The post മന്ത്രിസഭ പുനഃസംഘടന മുൻധാരണപ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദൻ appeared first on Starvision News Malayalam.
ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന ച‌ർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയമം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിന് എൽ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. കെ ബി ഗണേശ് കുമാർ എം എൽ എയ്ക്ക് മന്ത്രിയാകാൻ അയോഗ്യതയില്ലെന്നെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറ‌ഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് അപലപനീയം: ഇ.പി ജയരാജൻ
മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ജനാധിപത്യ സമൂഹം അതിന്‍റെ എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് നേതൃപരമായ പങ്ക് വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് ആക്രമണമുണ്ടായത്. സംഘപരിവാറിന്‍റെ രാഷ്ട്രീയ ശൈലിക്കും താൽപ്പര്യങ്ങൾക്കും അനുസൃതമാണെന്ന് ഇതിലൂടെ കോൺഗ്രസ് ഒരിക്കൽ [...]
The post മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് അപലപനീയം: ഇ.പി ജയരാജൻ appeared first on Starvision News Malayalam.
‘എന്തിന് കോൺഗ്രസിലേക്ക് പോകണം, അവർ തകർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്’: ഇ.പി ജയരാജൻ
പാലക്കാട്: എൽ.ഡി.എഫിൽ നിന്ന് ആരെയും കോൺഗ്രസിൻ കിട്ടാൻ പോകുന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എന്തു കണ്ടിട്ടാണ് ആളുകളും പാർട്ടികളും കോൺഗ്രസിലേക്ക് പോകേണ്ടത്. അവർ തകർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്. യു.ഡി.എഫ് വിട്ടവരെയും എൽ.ഡി.എഫിൽ അസ്വസ്ഥരായവരെയും തിരിച്ചുകൊണ്ടുവരാനുള്ള കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ തീരുമാനം തമാശയായി മാത്രമേ കാണാനാകൂ. കോൺഗ്രസ് ആർഎസ്എസിന്‍റെ നയങ്ങളാണ് പിന്തുടരുന്നത്. ചിന്തൻ ശിബിരം നടത്തിയവർ ഉടൻ ബൈഠക്കും സംഘടിപ്പിക്കുമെന്നും ഇ പി ജയരാജൻ പരിഹസിച്ചു. മുന്നണി വിട്ട പാർട്ടികളെ തിരികെ കൊണ്ടുവരണമെന്നാണ് കോൺഗ്രസ് ചിന്തൻ [...]
The post ‘എന്തിന് കോൺഗ്രസിലേക്ക് പോകണം, അവർ തകർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്’: ഇ.പി ജയരാജൻ appeared first on Starvision News Malayalam.
പാലക്കാട്: എൽ.ഡി.എഫിൽ നിന്ന് ആരെയും കോൺഗ്രസിൻ കിട്ടാൻ പോകുന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എന്തു കണ്ടിട്ടാണ് ആളുകളും പാർട്ടികളും കോൺഗ്രസിലേക്ക് പോകേണ്ടത്. അവർ തകർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്.
മുന്നണി വിട്ട പാർട്ടികളെ തിരികെ കൊണ്ടുവരണമെന്നാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്. കേരള കോൺഗ്രസ് എമ്മിനെയും എൽജെഡിയെയും ലക്ഷ്യം വയ്ക്കുന്നതായി വിലയിരുത്തുന്നുണ്ടെങ്കിലും പാർട്ടികളുടെ പേരുകൾ പരാമർശിച്ചിട്ടില്ല.
എഫ്‌ഐആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞകാര്യങ്ങള്‍- ജയരാജന്‍
കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാർ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരായ എഫ്ഐആറിൽ ഉള്ളതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പോലീസ് അന്വേഷണം പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ അയച്ച ക്രിമിനലുകളായ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ നടപടിക്രമം അനുസരിച്ചാണ് ഇപ്പോള്‍ പോലീസിനെ ഏല്‍പിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാന്‍ വ്യവസ്ഥയുണ്ടോയെന്ന് തീരുമാനിക്കും. പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങളാണ് ഇപ്പോൾ എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതെന്നും ജയരാജൻ [...]
The post എഫ്‌ഐആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞകാര്യങ്ങള്‍- ജയരാജന്‍ appeared first on Starvision News Malayalam.
ഇ പി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ സ്റ്റാഫ് അനിൽകുമാർ രണ്ടാം പ്രതിയും വി എം സുനീഷ് മൂന്നാം പ്രതിയുമാണ്. ജയരാജനും മുഖ്യമന്ത്രിയുടെ [...]
The post ഇ പി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു appeared first on Starvision News Malayalam.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു.
ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ മർദ്ദിച്ചെന്നും ഹർജിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.
കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഇപിക്കെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തില്‍ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ ശ്രമിച്ചതായി പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ [...]
The post കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഇപിക്കെതിരെ പരാതി appeared first on Starvision News Malayalam.
ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിക്കു നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ എന്നയാൾ മേൽ വിവരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവർത്തി മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ – യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ
തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ [...]
The post കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ appeared first on Starvision News Malayalam.
എൽഡിഎഫ്‌ കൺവീനറായി ഇ പിയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയും; സെക്രട്ടേറിയറ്റ്‌ യോഗ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ്‌ കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ ചുമതലകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. പുത്തലത്ത്‌ ദിനേശൻ ദേശാഭിമാനി പത്രാധിപരാകും. ഡോ. ടി എം തോമസ്‌ ഐസക്‌ ചിന്ത വാരിക പത്രാധിപരാകും. ചിന്ത പബ്ലിഷേഴ്‌സിന്റെ ചുമതല എം സ്വരാജിന്‌. പൊളിറ്റ്‌ ബ്യൂറോയിൽനിന്ന്‌ ഒഴിവായ എസ്‌ രാമചന്ദ്രൻ പിള്ള എകെജി സെന്റർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കും. എകെജി പഠന [...]
The post എൽഡിഎഫ്‌ കൺവീനറായി ഇ പിയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയും; സെക്രട്ടേറിയറ്റ്‌ യോഗ തീരുമാനം ഇങ്ങനെ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ്‌ കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ ചുമതലകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌.
പുത്തലത്ത്‌ ദിനേശൻ ദേശാഭിമാനി പത്രാധിപരാകും. ഡോ. ടി എം തോമസ്‌ ഐസക്‌ ചിന്ത വാരിക പത്രാധിപരാകും. ചിന്ത പബ്ലിഷേഴ്‌സിന്റെ ചുമതല എം സ്വരാജിന്‌. പൊളിറ്റ്‌ ബ്യൂറോയിൽനിന്ന്‌ ഒഴിവായ എസ്‌ രാമചന്ദ്രൻ പിള്ള എകെജി സെന്റർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കും. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ്‌ അക്കാദമി എന്നിവയുടെ ചുമതലകൾ വഹിക്കും.
ഇടതിന് കരുത്തായി ഇ പി
അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച ഉൾക്കരുത്തും നേതൃപാടവും സംഘാടന മികവുമാണ് ഇ പി യുടെ കരുത്ത്.
അടിയന്തരാസസ്ഥക്കാലത്തെ തീക്ഷ്ണാനുഭവങ്ങളിൽ ഉരുകി തെളിഞ്ഞതാണ് ഇപി ജയരാജന്റെ രാഷ്ടീയ ജീവിതം.എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് സജീവമായ ഇ പി 1980‐ൽ ഡിവൈഎഫ്ഐ രൂപംകൊണ്ടപ്പോൾ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി.ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
1992 ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഇ പി തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. ദേശാഭിമാനി ജനറൽ മാനേജർ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.1991‐ൽ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തി.2011 ലും 2016 ലും മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഒന്നാം പിണറായി സർക്കാറിൽ വ്യവസായ കായിക വകുപ്പ് മന്ത്രിയായ ഇ പി ഭരണരംഗത്തും മികവ് തെളിയിച്ചു.പലവട്ടം മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നേതാവാണ് ഇ പി. ചണ്ഡീഗഡിൽ നടന്ന 15ാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രാഷ്ട്രീയ എതിരാളികൾ ഏർപ്പെടുത്തിയ വാടക ഗുണ്ടകളുടെ വെടിയേറ്റു.അത്ഭുതകരമായി രക്ഷപെട്ടെങ്കിലും കഴുത്തിൽ തറച്ചു കയറിയ വെടിയുണ്ടകളുടെ അസ്വസ്ഥതകളുമായാണ് ഇപ്പോഴും ഇപിയുടെ ജീവിതം.കണ്ണൂരിലെ കരുത്തനായ നേതാവിന്റെ നേതൃത്വം കേരളത്തിലെ ഇടത് മുന്നണിക്ക് കൂടുതൽ ശക്തി പകരും.