DULQUER | Starvision News Malayalam

ദുൽഖറിന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ചിന്താ ജെറോം
ഇന്ത്യയൊട്ടാകെ ആരാധക വൃന്ദമുള്ള താരമാണ് ദുൽഖർ സൽമാൻ എന്നത് തർക്കമില്ലാത്ത കാര്യമാണ്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സീതാരാമം അടക്കമുള്ള ചിത്രങ്ങളുടെ വിജയം പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണം താരത്തിന് എന്ത്കൊണ്ടും ഉചിതമാണ് എന്ന കാര്യത്തിൽ കൂടുതൽ ഉറപ്പ് നൽകി. അതിനാൽ തന്നെ താരത്തോടൊപ്പം ബിഗ് സക്രീനിൽ പ്രത്യക്ഷപ്പെടാൻ മുൻനിര താരങ്ങളടക്കം പല സന്ദർഭങ്ങളിൽ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ താരത്തോടൊപ്പം സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷൻ മുൻ ചെയർപേഴ്സൺ ചിന്താ ജെറോമും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.ദുൽഖറിനോടൊപ്പം ഒരേ സിനിമയിൽ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുൽഖർ. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുൽഖറിനെ ഇതുവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. 12 മില്ല്യൺ കാഴ്ചക്കാരെയാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇത് വരെ നേടിയത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസ് ചെയ്യും. തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ. ഛായാഗ്രഹണം നിമിഷ് രവി, സീ സ്റ്റുഡിയോസും വെഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം. വിതരണം വെഫേറർ ഫിലിംസ്, പി .ആർ .ഒ പ്രതീഷ് ശേഖർ.

The post ദുൽഖറിന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ചിന്താ ജെറോം appeared first on Starvision News Malayalam.