drug cases | Starvision News Malayalam
	1	</sy:updateFrequency>
drug cases | Starvision News Malayalam
ലഹരിവേട്ട: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി
പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി. നഗരത്തിൽ നിന്നും വാളയാറിൽ നിന്നുമായി ഒന്നര കിലോയോളം രാസലഹരിയാണ് പിടികൂടിയത്. 900 ഗ്രാം എം ഡി എം എയുമായി തൃശൂർ സ്വദേശി ദീക്ഷിത് ആണ് വാളയാറിൽ എക്സൈസ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നഗരത്തിൽ 600 ഗ്രാം എം ഡി എം എയുമായി പട്ടാമ്പി സ്വദേശികളായ [...]
The post ലഹരിവേട്ട: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി appeared first on Starvision News Malayalam.
പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി. നഗരത്തിൽ നിന്നും വാളയാറിൽ നിന്നുമായി ഒന്നര കിലോയോളം രാസലഹരിയാണ് പിടികൂടിയത്. 900 ഗ്രാം എം ഡി എം എയുമായി തൃശൂർ സ്വദേശി ദീക്ഷിത് ആണ് വാളയാറിൽ എക്സൈസ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
നഗരത്തിൽ 600 ഗ്രാം എം ഡി എം എയുമായി പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കെ എസ് ആർ ടി സി പരിസരത്ത് വച്ച് ലഹരി ഇടപാടിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്. 
ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിന് പിടി വീഴും: റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സലുകളിലും ലഗേജുകളിലും കർശന പരിശോധന
തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായാണ് പാഴ്സലുകളും ലഗേജുകളും റെയിൽവേ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും. പരിശോധന ഊര്‍ജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് കെട്ടിരിക്കുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് [...]
The post ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിന് പിടി വീഴും: റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സലുകളിലും ലഗേജുകളിലും കർശന പരിശോധന appeared first on Starvision News Malayalam.
തൃശ്ശൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: തൃശ്ശൂരിൽ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഇയാളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ടെന്നും എന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരം [...]
The post തൃശ്ശൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.
ഗുരുവായൂർ: തൃശ്ശൂരിൽ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഇയാളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്.
മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ടെന്നും എന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരം കിട്ടി. ഇതനുസരിച്ച് ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് തൂക്കി വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെയുണ്ടായിരുന്നു. ആകെ നാലര കിലോ കഞ്ചാവാണ് ഈ വീട്ടിലുണ്ടായിരുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിപിൻ, ഉഷ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹാദൂർ എന്നിവരാണ് ഉണ്ടായിരുന്നത്. വരുന്ന പുതുവത്സരാഘോഷം മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ യുവാക്കളുടെ കൈവശം കഞ്ചാവ്
എറണാകുളം: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് [...]
The post ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ യുവാക്കളുടെ കൈവശം കഞ്ചാവ് appeared first on Starvision News Malayalam.
പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍: കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള [...]
The post പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍ appeared first on Starvision News Malayalam.
സ്‌കൂട്ടറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
The post സ്‌കൂട്ടറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
കോഴി ഫാമിന്റെ മറവില്‍ ലഹരിക്കച്ചവടം; 1.4 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
കൊണ്ടോട്ടി: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ [...]
The post കോഴി ഫാമിന്റെ മറവില്‍ ലഹരിക്കച്ചവടം; 1.4 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍ appeared first on Starvision News Malayalam.
ലഹരിയുടെ വേര്‌ തേടി എക്സൈസ്‌ ക്രൈംബ്രാഞ്ച്‌, ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും പിഴയും
തിരുവനന്തപുരം: സംസ്ഥാനത്ത്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2021 സെപ്റ്റംബർ 17ന്‌ നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച്‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ്‌‌ കോടതി ശിക്ഷ വിധിച്ചത്‌. സംഭവ സ്ഥലത്തു വെച്ച്‌ നാലുപേരെ അറസ്റ്റ്‌ ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ [...]
The post ലഹരിയുടെ വേര്‌ തേടി എക്സൈസ്‌ ക്രൈംബ്രാഞ്ച്‌, ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും പിഴയും appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2021 സെപ്റ്റംബർ 17ന്‌ നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച്‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ്‌‌ കോടതി ശിക്ഷ വിധിച്ചത്‌. സംഭവ സ്ഥലത്തു വെച്ച്‌ നാലുപേരെ അറസ്റ്റ്‌ ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്‌. ഇതിൽ പത്ത്‌ പ്രതികളുടെ വിചാരണയാണ്‌ പൂർത്തിയായി ശിക്ഷ വിധിച്ചത്‌. ഈ അടുത്ത്‌ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും.
ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽ നിന്നാണ്‌ കടത്തിക്കൊണ്ടുവന്നത്‌ എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന്‌ മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന്‌ കഴിഞ്ഞു. മയക്കുമരുന്നിന്റെ വേര്‌ തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച്‌ സംഘത്തെ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അഭിനന്ദിച്ചു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ്‌ ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇത്‌ പ്രചോദനമാകും. ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവർക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ്‌ ഒന്നാം പിണറായി സർക്കാർ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ സേന രൂപീകരിച്ചത്‌. കാര്യക്ഷമമായ ഇടപെടലുകളിലൂടെ ലഹരി കടത്തിന്‌ ശാശ്വതമായി തടയിടാനുള്ള പ്രവർത്തനമാണ്‌ എക്സൈസ്‌ സേന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ബഹ്‌റൈനിൽ 2022 ജനുവരി മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏകദേശം 1,000 മയക്കുമരുന്ന് കേസുകൾ
മനാമ: ബഹ്‌റൈനിൽ 2022 ജനുവരി മുതൽ ഏകദേശം 1,000 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി എഴുപത്തിമൂന്ന് പ്രതികൾ അറസ്റ്റിലായി.പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ആയിരക്കണക്കിന് ബഹ്‌റൈൻ ദിനാർ ആണെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തും പ്രാദേശിക വിൽപ്പനയും മയക്കുമരുന്ന് ഉപഭോഗവും തടയാൻ വകുപ്പ് ആവിഷ്കരിച്ച ഏറ്റവും പുതിയ തന്ത്രങ്ങളാണ് ഈ ഉയർന്ന സംഖ്യയ്ക്ക് കാരണമായത്. 2021-ൽ [...]
The post ബഹ്‌റൈനിൽ 2022 ജനുവരി മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏകദേശം 1,000 മയക്കുമരുന്ന് കേസുകൾ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ 2022 ജനുവരി മുതൽ ഏകദേശം 1,000 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി എഴുപത്തിമൂന്ന് പ്രതികൾ അറസ്റ്റിലായി.പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ആയിരക്കണക്കിന് ബഹ്‌റൈൻ ദിനാർ ആണെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തും പ്രാദേശിക വിൽപ്പനയും മയക്കുമരുന്ന് ഉപഭോഗവും തടയാൻ വകുപ്പ് ആവിഷ്കരിച്ച ഏറ്റവും പുതിയ തന്ത്രങ്ങളാണ് ഈ ഉയർന്ന സംഖ്യയ്ക്ക് കാരണമായത്. 2021-ൽ 1,048 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 1,229 അറസ്റ്റുകൾ സംഭവിക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ് മയൂഫ് പറയുന്നതനുസരിച്ച്, മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അതിനുള്ള ഒരു ദേശീയ തന്ത്രവും ആരംഭിച്ചു. മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നത് നിർത്താനും സമൂഹത്തിലെ ഉൽപ്പാദനക്ഷമതയുള്ള അംഗങ്ങളാകാനും ആഗ്രഹിക്കുന്നവർക്കായി ‘വീണ്ടെടുക്കുക’ പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം 996 ഹോട്ട്‌ലൈൻ ആരംഭിച്ചതിനാൽ, പരമാവധി രഹസ്യവും സുരക്ഷയും കാത്തുസൂക്ഷിച്ച് മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സുരക്ഷിതവും ലളിതവുമായ മാർഗ്ഗം നൽകുക എന്നതാണ് നിലവിലെ ലക്ഷ്യം. ഈ വകുപ്പ് എല്ലായ്‌പ്പോഴും സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും എല്ലാ ഗ്രൂപ്പുകളിലേക്കും നയിക്കപ്പെടുന്ന പ്രഭാഷണങ്ങളിലൂടെ അവബോധം പ്രചരിപ്പിക്കുന്നതിൽ നിർണായകമാണ്.
ഏപ്രിലിൽ 950 കിലോ ഹാഷിഷാണ് ബഹ്‌റൈൻ ആസ്ഥാനമായുള്ള 34-രാഷ്ട്ര സംയോജിത മാരിടൈം ഫോഴ്‌സിന്റെ (സിഎംഎഫ്) കീഴിലുള്ള ടാസ്‌ക് ഫോഴ്‌സുകളിൽ ഒന്നായ സംയോജിത ടാസ്‌ക് ഫോഴ്‌സ് 150-ന്റെ (CTF 150) ഭാഗമായി പ്രവർത്തിക്കുന്ന സംഘം പിടികൂടിയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം കടലിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിനിടെ സംയോജിത ടാസ്‌ക് ഫോഴ്‌സ് 150 (CTF 150) 189 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അനധികൃത മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.