disabled children | Starvision News Malayalam

ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്കായി നാല് മാതൃകാ വില്ലേജുകൾ സ്ഥാപിക്കും
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാവുന്ന നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ഓട്ടിസം ഉൾപ്പെടെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാതാപിതാക്കളുടെ കാലശേഷം ആരു പരിപാലിക്കും എന്ന വലിയ ചോദ്യമുണ്ട്. മുഴുവൻ സമയവും ഇവരെ പരിപാലിക്കേണ്ടതിനാൽ രക്ഷിതാക്കളിൽ പലർക്കും തൊഴിൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇവ കണക്കിലെടുത്താണു പരസ്പരം സഹായമാകുന്ന രീതിയിൽ ഈ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാവുന്നതരത്തിൽ വില്ലേജുകൾ ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ വില്ലേജ് കോംപ്ലക്‌സ് ആയിരിക്കും ഇവ. അവർക്കു വൈദ്യസഹായം, ബഡ്‌സ് സ്‌കൂൾ തുടങ്ങിയവയും ഇവിടെ ഉണ്ടാകും.

മുളിയാർ (ഉദുമ), കാട്ടാക്കട, നിലമ്പൂർ, പുനലൂർ എന്നിവിടങ്ങളിലാണ് ഇവ.മുളിയാറിലെ കേന്ദ്രത്തിന് ഊരാളുങ്കൽ സൊസൈറ്റി പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലമ്പൂരിലും പുനലൂരിലും എംഎൽഎമാർ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി. കാട്ടാക്കടയിൽ ഓട്ടിസം ബാധിതനായ കുട്ടിയുടെ പിതാവ് സൗജന്യമായി നൽകിയ 50 സെന്റ് ഭൂമിയടക്കം ഉപയോഗപ്പെടുത്തിയാകും വില്ലേജ്.
കൂടുതൽ എംഎൽഎമാർ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വില്ലേജുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

The post ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്കായി നാല് മാതൃകാ വില്ലേജുകൾ സ്ഥാപിക്കും appeared first on Starvision News Malayalam.

ഭിന്നശേഷി കുട്ടികൾക്കായി ഒരു മുത്തച്ഛന്റെ കരുതൽ
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശിയും ഐ. ബി സതീഷ് എം എൽ. എ യുടെ അയൽവാസി കൂടിയായ ഗോവിന്ദൻ മേസ്തിരിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരേഖകൾ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു രേഖാ കൈമാറ്റം. കാട്ടാക്കട എം.എൽ.എ. ഐ.ബി സതീഷിന്റെ മുൻകൈയിലാണ് സർക്കാരിന്റെ അസിസ്റ്റീവ് വില്ലേജ് പദ്ധതിക്ക് ഭൂമി ലഭ്യമാക്കിയത്.

പദ്ധതി വിപുലീകരിക്കുന്നതിന് ആവശ്യമായി വന്നാൽ 50 സെന്റ് കൂടി കൈമാറാമെന്ന് ഗോവിന്ദൻ മേസ്തിരി ഉറപ്പ് നൽകി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷിസൗഹൃദമാക്കാൻ കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഭിന്നശേഷിക്കാരുടെ സമഗ്രമായ സാമൂഹ്യ പുനരധിവാസത്തിന് സർക്കാർ മേഖലയിൽ സ്ഥാപിക്കുന്ന രാജ്യത്തെതന്നെ മാതൃകാസംരംഭമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.

The post ഭിന്നശേഷി കുട്ടികൾക്കായി ഒരു മുത്തച്ഛന്റെ കരുതൽ appeared first on Starvision News Malayalam.