Delhi girl murder | Starvision News Malayalam

പതിനാറുകാരിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം: പ്രണയം അവസാനിപ്പിക്കാൻ കളിത്തോക്ക് ചൂണ്ടി ഭീഷണി; മറ്റൊരാളുടെ പേര് പച്ചകുത്തിതോടെ യുവാവിന്റെ പക ഇരട്ടിയായി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നാട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രോഹിണി സ്വദേശിയായ സാക്ഷിയെയാണ് എ സി, റഫ്രിജറേറ്റർ മെക്കാനിക്കായ സാഹിൽ (20) കൊലപ്പെടുത്തിയത്.വടക്കൻ ഡൽഹിയിൽ രോഹിണി ഷഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു അരുംകൊല നടന്നത്. ഇരുവരും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി ബന്ധം അവസാനിപ്പിക്കണമെന്ന് സാഹിലിനോട് ആവശ്യപ്പെട്ടു. ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി.കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കളിത്തോക്ക് ചൂണ്ടി സാക്ഷി യുവാവിനെ പേടിപ്പിച്ചുവെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പതിനാറുകാരി കൈയിൽ മറ്റൊരു യുവാവിന്റെ പേര് പച്ചകുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സുഹൃത്തിന്റെ വീട്ടിൽ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് പിന്തുടർന്നെത്തിയാണ് പ്രതി പതിനാറുകാരിയെ ആക്രമിച്ചത്. ആക്രോശിച്ചെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന വലിയ കത്തികൊണ്ട് ഇരുപതോളം തവണ കുത്തി. താഴെവീണ പെൺകുട്ടിയെ സമീപത്തുകിടന്ന സ്ലാബിന്റെ കഷ്ണമെടുത്ത് എറിഞ്ഞു. പിന്നാലെ അതുപയോഗിച്ച് തലയിൽ തുടരെത്തുടരെ ഇടിച്ചു. സമീപത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടഞ്ഞില്ല.

മരണം ഉറപ്പാക്കിയ ശേഷം സാഹിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു. ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് ബസിൽ കയറി ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്തുടർന്നെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഐപിസി 302 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയ്ക്ക് കുറ്റബോധമൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.ആക്രമണത്തിൽ പെൺകുട്ടിയുടെ തലയോട്ടി പൊട്ടിപ്പോയിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

The post പതിനാറുകാരിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം: പ്രണയം അവസാനിപ്പിക്കാൻ കളിത്തോക്ക് ചൂണ്ടി ഭീഷണി; മറ്റൊരാളുടെ പേര് പച്ചകുത്തിതോടെ യുവാവിന്റെ പക ഇരട്ടിയായി appeared first on Starvision News Malayalam.