DATES | Starvision News Malayalam

കയറ്റുമതിയില്‍ വൻ വർദ്ധന; നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം
റിയാദ്: നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം ഈന്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈന്തപ്പഴങ്ങളാണ്. പ്രവിശ്യാ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്.

ബുറൈദയിൽനിന്ന് ഈന്തപ്പഴം പാക്ക് ചെയ്‌ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴം നിറച്ച ആയിരത്തിലധികം വാഹനങ്ങളാണ് ബുറൈദയിൽനിന്ന് പുറപ്പെടുന്നത്. എല്ലാവർഷവും ബുറൈദ പട്ടണം ആതിഥേയത്വം വഹിക്കുന്ന ഈത്തപ്പഴ ഉത്സവം മേഖലയിലെ ഏറ്റവും വലിയ വിപണന മേളയാണ്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സും പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയവും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ബുറൈദയിലെ തോട്ടങ്ങളിലുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കൾ ആശ്രയിക്കുന്ന സുപ്രധാനമായ ഈന്തപ്പഴ സ്രോതസാണ് ബുറൈദ. 50-ലധികം ഇനങ്ങളിലുള്ള ഈന്തപ്പഴം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് 2023ലെ രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി 14 ശതമാനം വർധനയോടെ 1.462 ശതകോടി റിയാൽ മൂല്യത്തിൽ എത്തി. ‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങളിൽ ഒന്നാണ് ഈത്തപ്പഴ കയറ്റുമതിയെ സുപ്രധാന വാണിജ്യ മേഖലകളിലൊന്നാക്കി  മാറ്റുകയെന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദിയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം. ഓരോ വർഷവും ഈത്തപ്പഴ കയറ്റുമതിയിൽ രാജ്യം കുതിച്ചുച്ചാട്ടമാണ് നടത്തുന്നത്.

ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുയരലാണ് സമീപകാലത്തുണ്ടായത്. 2022-നെക്കാർ 121 ശതമാനം വർധന 2023-ലുണ്ടായി. സിംഗപ്പൂരിലേക്ക് 86 ശതമാനവും കൊറിയയിലേക്ക് 24 ശതമാനവും ഫ്രാൻസിലേക്ക് 16 ശതമാനവും കയറ്റുമതിയിൽ വളർച്ചയുണ്ടായി. രാജ്യത്തെ ഈന്തപ്പഴ വിപണി മൂല്യം ഏകദേശം 750 കോടി റിയാലിലെത്തി. കാർഷിക മൊത്ത ഉൽപാദനത്തിെൻറ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപാദനത്തിെൻറ 0.4 ശതമാനവും ഈന്തപ്പഴ വിപണിയുടെ സംഭാവനയാണ്. രാജ്യത്തെ ഈന്തപ്പനകളുടെ ഏകദേശ എണ്ണം 3.3 കോടിയായെന്നും കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

The post കയറ്റുമതിയില്‍ വൻ വർദ്ധന; നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം appeared first on Starvision News Malayalam.

സ്വർണക്കടത്തിന് പുതിയ പരീക്ഷണം; കൈയോടെ പിടികൂടി കസ്റ്റംസ്
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ വഴി ഈന്തപ്പഴത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ഗ്രാം അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽനിന്ന് സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക് പൗഡർ, പ്ലാസ്റ്റിക്ക് കളിപ്പാട്ടം, ഷാംബൂ, ഹെയർക്രീം എന്നിവയാണെന്ന് വെളിപ്പെടുത്തി 16 കിലോ ചരക്ക് ഒരു ഏജൻസിവഴി കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ അയച്ചത്.മുഹമ്മദ് സെയ്ദിനു വേണ്ടി രണ്ടുപേർ ചരക്ക് ഏറ്റുവാങ്ങാനെത്തിയപ്പോൾ പരിശോധിപ്പോഴാണ് മിൽക്ക് പൗഡറിലും മറ്റുമായി ഈന്തപ്പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതർ സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചു.

The post സ്വർണക്കടത്തിന് പുതിയ പരീക്ഷണം; കൈയോടെ പിടികൂടി കസ്റ്റംസ് appeared first on Starvision News Malayalam.