CWC | Starvision News Malayalam

2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു; സീരിയൽ നടിയടക്കം 5 പേർക്കെതിരെ കേസ്
കൽപ്പറ്റ: 2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കറും കുഞ്ഞിനെ വാങ്ങിയ സീരിയൽ നടിയും ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.
ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്.
ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടിൽനിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) വിവരമറിയിച്ചു. സി.ഡബ്ല്യു.സി. ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
തുടർന്ന് കുട്ടിയെയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി. സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് കുട്ടിയെ വാങ്ങിയത്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ് കുഞ്ഞിന്റെ മാതാവായ യുവതി. കുഞ്ഞിനെ സി.ഡബ്ല്യു.സി. പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

The post 2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു; സീരിയൽ നടിയടക്കം 5 പേർക്കെതിരെ കേസ് appeared first on Starvision News Malayalam.