currency note | Starvision News Malayalam

നടുറോഡിൽ ചിതറി വീണ് കറൻസി നോട്ടുകൾ; വാരിയെടുത്ത് യാത്രക്കാർ
കാലിഫോർണിയ: യാത്രയ്ക്കിടെ പൊടുന്നനെ ട്രക്കിൽ നിന്നും റോഡിൽ ചിതറി വീണ കറൻസി നോട്ടുകൾ കണ്ട് അമ്പരന്ന് യാത്രക്കാർ. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും നോട്ടുകൾ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിലാണ് സംഭവം. ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കിൽനിന്നാണ് നോട്ടുകൾ നിറച്ച ബാഗുകൾ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽ നിന്ന് കറൻസി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു. ട്രക്കിൽനിന്ന് കറൻസി നോട്ടുകൾ ചിതറിവീണതിനെത്തുടർന്ന് ഫ്രീവേയിലെ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.

ജനങ്ങൾ നോട്ടുകൾ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേർ കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജനങ്ങൾക്ക് ഒരുപാട് നോട്ടുകൾ ലഭിച്ചുവെന്നും പലരും അത് തിരിച്ചേൽപ്പിക്കുന്നുണ്ടെന്നും കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ പറഞ്ഞു.

The post നടുറോഡിൽ ചിതറി വീണ് കറൻസി നോട്ടുകൾ; വാരിയെടുത്ത് യാത്രക്കാർ appeared first on Starvision News Malayalam.