Covid-19 cases | Starvision News Malayalam
	1	</sy:updateFrequency>
Covid-19 cases | Starvision News Malayalam
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തോടടുത്തതായി കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനം കേരളമാണ്, തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേയ് 30ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2710 ആണ്. 1147 കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര-424, ഡൽഹി-294, ഗുജറാത്ത്-223, കർണാടക-148, തമിഴ്‌നാട്-148, പശ്ചിമ ബംഗാൾ-116 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 [...]
The post ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തോടടുത്തതായി കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനം കേരളമാണ്, തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേയ് 30ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2710 ആണ്.
1147 കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര-424, ഡൽഹി-294, ഗുജറാത്ത്-223, കർണാടക-148, തമിഴ്‌നാട്-148, പശ്ചിമ ബംഗാൾ-116 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ രണ്ട്, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇക്കൊല്ലം അഞ്ചുമാസത്തിനിടെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും പ്രായാധിക്യമുള്ളവരായിരുന്നുവെന്നും ഇവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കേരളത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ‌ പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണം. ഗർഭിണികൾ, പ്രായമായവർ, രോഗികൾ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർ‌ത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
സിങ്കപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു. ആദ്യ ആഴ്ചയില്‍ 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 250 പേരെയാണ് [...]
The post സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍ appeared first on Starvision News Malayalam.