Certificate Validation | Starvision News Malayalam

സർട്ടിഫിക്കറ്റ് സാധുത പരിശോധനയിൽ ബഹ്റൈനിൽ കുടുങ്ങുന്നവർ
മനാമ: ബഹ്റൈനിലെ സ്കൂളുകളിലെ ടീച്ചിംഗ് സ്റ്റാഫ് നോൺ ടീച്ചിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നവരും, പ്രൈവറ്റ് ഗവൺമെൻറ് ഹോസ്പിറ്റലുകളിലെ നഴ്സ്, ഡോക്ടർമാർ, ടെക്നിക്കൽ ഉദ്യോഗാർഥികൾ മറ്റു മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവർ കൂടാതെ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഗവൺമെൻറ് തലത്തിലോ പ്രൈവറ്റ് തലത്തിലോ ഉള്ള എൻജിനീയർ സൂപ്പർവൈസർമാർ സിവിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ മറ്റു തസ്തികളിൽ ജോലി ചെയ്യുന്നവർ എന്നിവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

മുകളിൽ പറഞ്ഞിരിക്കുന്ന തസ്തികളിൽ ജോലി ചെയ്യണമെങ്കിൽ അവരുടെ യോഗ്യത സർട്ടിഫിക്കറ്റ് അവർ പഠിച്ചിരുന്ന പ്ലസ് ടു, ഡിഗ്രി, അധ്യാപകരായി ജോലി ചെയ്യുന്നവരാണെങ്കിൽ ബിഎഡ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിൽ നിന്നും അപോസ്റ്റിൽ ചെയ്തതിനുശേഷം ആരോഗ്യ രംഗത്തുള്ളവർ ഡാറ്റ ഫ്ലോയിലൂടെയും മറ്റു മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവർ ക്വാഡ്രാബേയിലൂടെയും അവരുടെ സർട്ടിഫിക്കറ്റുകളുടെ സാധുത ബഹ്റൈനിലെ മന്ത്രാലയങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി തങ്ങളുടെ എല്ലാ ഡോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്. ഈ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് മുമ്പ് പഠിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജുകളോ ഏതെങ്കിലും അടച്ചു പോയിട്ടുണ്ടെങ്കിൽ അത്തരം യൂണിവേഴ്സിറ്റികൾ നിലവിലില്ല എന്നുള്ള റിപ്പോർട്ട് ആയിരിക്കും വെരിഫിക്കേഷൻ ഏജൻസി മന്ത്രാലയങ്ങൾക്ക് നൽകുക. അത് നൽകി കഴിഞ്ഞാൽ ആ സർട്ടിഫിക്കറ്റുകൾ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ നിലവിലില്ലാത്തത് ആയിട്ടോ ആണ് മന്ത്രാലയം കണക്കാക്കുക. മന്ത്രാലയം അത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾക്ക് സാധുത ഉണ്ടായിരിക്കുകയില്ല. അത്തരത്തിലുള്ളവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നതായിരിക്കും. ആയതിനാൽ ഉദ്യോഗാർത്ഥികൾ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തങ്ങൾ പഠിച്ച യൂണിവേഴ്സിറ്റികൾ നിലവിൽ ഉണ്ടോ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മുകളിൽ പറഞ്ഞ നിയമ നടപടികൾ നിങ്ങൾ നേരിടേണ്ടി വരുന്നതായിരിക്കും.

ഇന്ത്യയിലെ UGC കമ്മീഷൻ കഴിഞ്ഞ ഓഗസ്റ്റ് 2022 ഓഗസ്റ്റ് 25 നടത്തിയ പത്ര കുറിപ്പിൽ പറഞ്ഞിരിക്കുന്നത് 21 ഓളം യൂണിവേഴ്സിറ്റികൾ കോളേജുകൾ ഇന്ത്യയിൽ നിർത്തലാക്കിയിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതൽ ഡൽഹിയിൽ നിന്നുള്ള ഇൻസ്റ്റ്യൂട്ടുകൾ ആണ് നിർത്തലാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഒരു ഇൻസ്റ്റ്യൂട്ട് മാത്രമേ നിർത്തലാക്കിയിട്ടുള്ളൂ. നിങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഇതിലുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ ആ യോഗ്യത സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ പാടില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏജൻസി നിങ്ങളുടെ റിപ്പോർട്ട് ഇവിടുത്തെ മന്ത്രാലയത്തിന് കൊടുത്തു കഴിഞ്ഞാൽ ആ രേഖകൾ വ്യാജമാണെന്നു കണക്കാകി ശിക്ഷാ നടപടികൾക്ക് നിങ്ങളെ വിധേയമാക്കുകയും ചെയ്യുന്നതാണ്. അറസ്റ്റ് കോടതി ജയിൽവാസം എന്നുള്ള കാര്യങ്ങളിലേക്ക് ആയിരിക്കും നീങ്ങുക എന്നുള്ളത് അറിയിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എത്രയൊക്കെ ബിരുദങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റ് മാത്രം ഇത്തരത്തിലുള്ളതായാൽ മറ്റുള്ളവക്കൊന്നും യാതൊരു വിലയും ഉണ്ടായിരിക്കുകയില്ല. ആയതിനാൽ എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക കാരണം സ്കൂളുകളിലെ ടീച്ചർമാരും നേഴ്സുമാരും ഹൗസ് വൈഫ് വിസകളിൽ ഉള്ളവരാണ് . അപ്പോൾ അവർ മാത്രമായിരിക്കും നിയമനടപടികൾ അഭിമുഖീകരിക്കേണ്ടി വരിക. ഫാമിലിയായി താമസിക്കുന്നവർ ആണെങ്കിലും ടീച്ചർ തസ്തികളിലേക്ക് ഹൗസ് വൈഫുകൾക്ക് സ്കൂളിൽ ജോലി ചെയ്യാനുള്ള അനുമതി ഇവിടുത്തെ വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നിയമ നടപടികളുമായി ഇവിടുത്തെ നിയമ മന്ത്രാലയം മുന്നോട്ടുപോകുന്നതായിരിക്കും.

നിങ്ങളുടെ തെറ്റ് അല്ലാതിരുന്നാൽ കൂടി മുമ്പ് നിങ്ങൾ പഠിക്കുമ്പോൾ ഈ യൂണിവേഴ്സിറ്റികൾ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു പിന്നീട് നിരോധിച്ചതായിരിക്കാം എന്നിരുന്നാലും അവർ അതിനെ നിരോധിക്കപ്പെട്ട യൂണിവേഴ്സിറ്റികൾ ആയിട്ടാണ് കണക്കാക്കുന്നത്. നിയമ നടപടികൾക്ക് നിങ്ങൾ വിധേയമായാൽ ആ സമയത്ത് അടച്ചു പൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിങൾക്ക് ബന്ധപ്പെടുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ബി എഡ് സർട്ടിഫിക്കറ്റ് ഉള്ളവർ ആണെങ്കിൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ താൽക്കാലിക ബിഎഡ് കോഴ്സ് നടത്തപ്പെടുന്നുണ്ട്. അതിൽ ചേരാവുന്നതാണ്. പഠനം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് കിട്ടുന്നതായിരിക്കും. ബഹറിനിൽ ഈ സർട്ടിഫിക്കറ്റുകൾക്ക് നിയമ സാധ്യതയുമുണ്ട്.

The post സർട്ടിഫിക്കറ്റ് സാധുത പരിശോധനയിൽ ബഹ്റൈനിൽ കുടുങ്ങുന്നവർ appeared first on Starvision News Malayalam.