Cathedral of Our Lady of Arabia | Starvision News Malayalam
	1	</sy:updateFrequency>
അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ‘ഔവർ ലേഡി ഓഫ് അറേബ്യ’ ബഹ്‌റൈനിൽ തുറന്നു
മനാമ: അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇന്ന് ബഹ്‌റൈനിലെ അവാലിയിൽ തുറന്നു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനം ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു. മാ​ർ​പാ​പ്പ​യെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​ എ​ത്തു​ന്ന സു​വി​ശേ​ഷ​വ​ത്ക​ര​ണ തി​രു​സം​ഘം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ലൂ​യി​സ് അന്റോ​ണി​യോ ടാ​​ഗ്ലെ, അ​പ്പ​സ്‌​തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്​ ബി​ഷ​പ് യൂ​ജി​ൻ [...]
The post അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ‘ഔവർ ലേഡി ഓഫ് അറേബ്യ’ ബഹ്‌റൈനിൽ തുറന്നു appeared first on Starvision News Malayalam.
മനാമ: അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇന്ന് ബഹ്‌റൈനിലെ അവാലിയിൽ തുറന്നു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനം ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു.
മാ​ർ​പാ​പ്പ​യെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​ എ​ത്തു​ന്ന സു​വി​ശേ​ഷ​വ​ത്ക​ര​ണ തി​രു​സം​ഘം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ലൂ​യി​സ് അന്റോ​ണി​യോ ടാ​​ഗ്ലെ, അ​പ്പ​സ്‌​തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്​ ബി​ഷ​പ് യൂ​ജി​ൻ എം. ​ന്യൂ​ജ​ൻ​റ്, സ​തേ​ൺ അ​റേ​ബ്യ വി​കാ​രി അ​പ്പ​സ്‌​തോ​ലി​ക്ക​യും നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യാ​ത്തിന്റെ അ​ഡ്​​മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ബി​ഷ​പ് പോ​ൾ ഹി​ൻ​ഡ​ർ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പസ്‌തോലിക് വി​കാ​രി​യാ​ത്തി​ന്​ കീ​ഴി​ലെ ഏ​റ്റ​വും വ​ലി​യ ദേ​വാ​ല​യമാ​ണ്​ അ​വാ​ലി​യി​ൽ ഉ​ദ്​​ഘാ​ട​നം ചെയ്തത്​.
തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്. ഏതാണ്ട് 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കത്തീഡ്രവിന് കഴിയും. അ​ണ്ട​ർ ഗ്രൗ​ണ്ട്​ കാ​ർ പാ​ർ​ക്ക്, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പാ​സ്​​റ്റ​റ​ൽ സെൻറ​ർ, ബി​ഷ​പ്​ ഹൗ​സ്​ എ​ന്നി​വയും നിർമ്മിച്ചിട്ടുണ്ട്. ദേ​വാ​ല​യ​ത്തിന്റെ കൂ​ദാ​ശ​ക​ർ​മം നാളെ രാ​വി​ലെ 10ന്​ ​​ക​ർ​ദി​നാ​ൾ ലൂ​യി​സ് അന്റോ​ണി​യോ ടാ​​ഗ്ലെ നി​ർ​വ​ഹി​ക്കും.