Cardinal Mar George Alencheri | Starvision News Malayalam

ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ; ആശംസ നേർന്ന് മുഖ്യമന്ത്രിയും ഗവർ‌ണറും
കൊച്ചി: ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുക്കർമങ്ങൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷം ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നാടെങ്ങും.പുലർച്ചെ മുതൽ മത്സ്യ മാംസ വ്യാപാര ശാലകളിൽ വലിയ തിരക്കായിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഇറച്ചി കടകളിൽ നീണ്ട നിര അണി നിരന്നിരുന്നു. ഇന്നലെ രാത്രി ഉയിർപ്പ് കുർബാനയ്ക്കുശേഷം, നോമ്പ് മുറിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾ അപ്പവും പോത്തിറച്ചിയും ഒരുക്കി.

ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രിഅപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

ഗവർണറുടെ ഈസ്റ്റർ ആശംസതിരുവനന്തപുരം: ലോകമെങ്ങുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. “ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ എല്ലാവരുടെയും മനസിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്നേഹവും ആശ്വാസവും പകരാൻ ഈസ്റ്റർ പ്രചോദനമേകട്ടെ ” – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

The post ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ; ആശംസ നേർന്ന് മുഖ്യമന്ത്രിയും ഗവർ‌ണറും appeared first on Starvision News Malayalam.