C V Ananda Bose | Starvision News Malayalam
C V Ananda Bose | Starvision News Malayalam
റേഷൻ വിതരണ അഴിമതി കേസ്: നടപടികളുടെ റിപ്പോർട്ട് തേടി ബംഗാൾ ഗവർണർ
കൊൽക്കത്ത: റേഷന്‍ വിതരണ അഴിമതിക്കേസില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് തേടി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിശദീകരണം നല്‍കണമെന്ന് ഗവർണർ വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയോടാണ് സി.വി ആനന്ദബോസ് വിശദീകരണം തേടിയത്. സംസ്ഥാന പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കർശനമായ നിലപാടിലേക്കു ഗവർണർ നീങ്ങുന്നത്. ഷാജഹാൻ ഷെയ്ഖ് രാജ്യംവിട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്കു പിന്നിൽ ആരാണെന്നു കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും [...]
The post റേഷൻ വിതരണ അഴിമതി കേസ്: നടപടികളുടെ റിപ്പോർട്ട് തേടി ബംഗാൾ ഗവർണർ appeared first on Starvision News Malayalam.
സംസ്ഥാന പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കർശനമായ നിലപാടിലേക്കു ഗവർണർ നീങ്ങുന്നത്. ഷാജഹാൻ ഷെയ്ഖ് രാജ്യംവിട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്കു പിന്നിൽ ആരാണെന്നു കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും തുടർനടപടികൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.