building collapse | Starvision News Malayalam
	1	</sy:updateFrequency>
building collapse | Starvision News Malayalam
‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന [...]
The post ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ് appeared first on Starvision News Malayalam.
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്.
യു ഡി എഫ് ഭരണകാലത്ത് തകർന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ത മലയാളിക്ക് മറക്കാനാകുമോ? അന്ന് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉണ്ടായിരുന്നോ? -ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ? -ഇല്ല-
അന്ന് യു ഡി എഫ് സർക്കാർ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ? -ഇല്ല-
‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലുണ്ടായതുപോലുളള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു. [...]
The post ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി appeared first on Starvision News Malayalam.
മൂന്ന് നില കെട്ടിടം തകർന്ന് 10 പേർക്ക് ദാരുണാന്ത്യം
മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്. സംഭവസമയത്ത് 15 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 11 പേരെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തെത്തിച്ചു. എന്നാൽ ഇവരിൽ പത്ത് പേരും മരിച്ചു. സാജിദ്(40), മകൾ സാനിയ(15), മകൻ സാക്വിബ്(11), സിമ്ര (ഒന്നര വയസ്), റീസ(7), നഫോ(63), ഫർഹാന(20), അലീസ(18), ആലിയ(6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവമുണ്ടായയുടൻ പൊലീസും അഗ്നിരക്ഷാ സേനയും [...]
The post മൂന്ന് നില കെട്ടിടം തകർന്ന് 10 പേർക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.
മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്. സംഭവസമയത്ത് 15 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 11 പേരെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തെത്തിച്ചു. എന്നാൽ ഇവരിൽ പത്ത് പേരും മരിച്ചു.
സാജിദ്(40), മകൾ സാനിയ(15), മകൻ സാക്വിബ്(11), സിമ്ര (ഒന്നര വയസ്), റീസ(7), നഫോ(63), ഫർഹാന(20), അലീസ(18), ആലിയ(6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവമുണ്ടായയുടൻ പൊലീസും അഗ്നിരക്ഷാ സേനയും പിന്നീട് ദേശീയ ദുരന്തനിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരിൽ ഒൻപതുപേർ ഒരേകുടുംബത്തിലെ അംഗങ്ങളാണ്.
കെട്ടിടം ഉടമ സ്ഥലത്ത് ഒരു ഡെയറിഫാം നടത്തിയിരുന്നു. അതിനാൽ തന്നെ രണ്ട് ഡസനിലധികം പോത്തുകൾ ഇതിനിടയിൽ കുടുങ്ങിപ്പോയി. ഇവയെയും പുറത്തെത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ദിവസങ്ങൾക്കകം ഉത്തർ പ്രദേശിൽ നടക്കുന്ന രണ്ടാമത് സമാനമായ സംഭവമാണിത്. സെപ്‌തംബർ ഏഴിന് ലക്‌നൗവിൽ മൂന്ന് നിലകെട്ടിടം തകർന്ന് എട്ടുപേ‌ർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.